വൃദ്ധന്‍റെ വേഷത്തിൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ; യുവാവ് പിടിയിൽ
വൃദ്ധന്‍റെ വേഷത്തിൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ; യുവാവ് പിടിയിൽ
Tuesday, September 10, 2019 11:55 PM IST
ന്യൂ​ഡ​ൽ​ഹി: വൃ​ദ്ധ​ന്‍റെ വേ​ഷ​ത്തി​ൽ വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി ജ​യേ​ഷ് പ​ട്ടേ​ൽ എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ വ്യാ​ജ പാ​സ്പോ​ർ​ട്ടു​ണ്ടാ​ക്കി​യ​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എൺപത്തൊന്നുകാ​ര​നാ​യ അ​മ്രി​ക് സിം​ഗ് എ​ന്ന പേ​രി​ലാ​ണ് യു​വാ​വ് വേ​ഷം മാ​റി​യെ​ത്തി​യ​ത്. മു​ടി​യും താ​ടി​യു​മെ​ല്ലാം ന​ര​പ്പി​ച്ച് ത​ലേ​ക്കെ​ട്ടു​ള്ള പ​ടു​വൃ​ദ്ധ​നെ​ന്ന രീ​തി​യി​ൽ എത്തിയ അയാളുടെ പെരുമാറ്റം പ്രാ​യാ​ധി​ക്യം മൂ​ലം വീ​ൽ​ചെ​യ​റി​ൽനി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. പാ​സ്പോ​ർ​ട്ടി​ലും ഇ​തി​നു സ​മാ​ന​മാ​യ ഫോ​ട്ടോ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്ന​തും ഇ​യാ​ളു​ടെ ത്വ​ക്ക് യു​വാ​ക്ക​ളു​ടേ​തു പോ​ലെ​യി​രു​ന്ന​തും സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ സം​ശ​യ​മു​ണ്ടാ​ക്കി.

ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് വേ​ഷം മാ​റി അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പ്രാ​യം കൂ​ടു​ത​ലെ​ന്നു തോ​ന്നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഗ്ലാ​സാ​ണ് യു​വാ​വ് ധ​രി​ച്ചി​രു​ന്ന​തെ​ന്നു സി​ഐ​എ​സ്എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു​ള്ള വ്യാ​ജ പാ​സ്പോ​ർ​ട്ടും മ​റ്റ് രേ​ഖ​ക​ളും ശ​രി​യാ​ക്കി ന​ൽ​കി​യ​ത് ഡ​ൽ​ഹി​യി​ലു​ള്ള ഭ​ര​ത് എ​ന്ന​യാ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് 30 ല​ക്ഷം രൂ​പ ന​ല്​കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളാ​ണ് ജ​യേ​ഷ് പ​ട്ടേ​ലി​നെ മേ​ക്ക​പ്പ് മാ​നെ കൊ​ണ്ട് അ​മ്രീ​ക് സിം​ഗി​ന്‍റെ വേ​ഷം കെ​ട്ടി​ച്ച​തെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഞ്ജ​യ് ഭാ​ട്ടി​യ പ​റ​ഞ്ഞു.


അ​മേ​രി​ക്ക​യി​ൽ ജോ​ലി തേ​ടി​യാ​യി​രു​ന്നു യാ​ത്ര. അ​തി​നാ​യി വ്യാ​ജ പാ​സ്പോ​ർ​ട്ടും വ്യാ​ജ മേ​ൽ​വി​ലാ​സ​വും ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വേ​ഷം മാ​റി​യു​ള്ള നീ​ക്കം ആ​ദ്യ​മാ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യ ഏ​ജ​ന്‍റും മേ​ക്ക​പ്പ്മാ​നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും സ​ഞ്ജ​യ് ഭാ​ട്ടി​യ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.