യുഎൻഎ തട്ടിപ്പ്: അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി
യുഎൻഎ തട്ടിപ്പ്: അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി
Saturday, September 14, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​ൻ​എ സാ​ന്പ​ത്തി​ക ത​ട്ടി​പ്പുകേ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​തെ സു​പ്രീംകോ​ട​തി. കേ​സി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ യു​എ​ൻ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി ജോ​സ​ഫ് ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു 3.71 കോ​ടി രൂ​പ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് മു​ൻ യു​എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി, സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും അ​തി​നെ​തി​രേ ആ​ക്ഷേ​പ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജാ​സ്മി​ൻ ഷാ​യും ഷോ​ബി ജോ​സ​ഫും അ​ട​ക്ക​മു​ള്ള നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.