ബാബർ റോഡിന്‍റെ പേരു മാറ്റണമെന്ന് ഹിന്ദുസേന
Sunday, September 15, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ ഡ​ൽ​ഹി​യി​ലെ ബാ​ബ​ർ റോ​ഡി​ന്‍റെ പേ​രു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​സേ​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ചി​ല​ർ സൈ​ൻ ബോ​ർ​ഡി​ൽ ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ചു മ​റ​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ പ്ര​ദേ​ശ​ത്ത്, തി​ര​ക്കേ​റി​യ ബം​ഗാ​ളി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള ബാ​ബ​ർ റോ​ഡ് എ​ന്നെ​ഴു​തി​യ ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്ഥാ​പി​ച്ച ബോ​ർ​ഡാ​ണ് അ​ക്ര​മി​ക​ൾ ക​റു​പ്പ​ടി​ച്ചു ന​ശി​പ്പി​ച്ച​ത്.

ബാ​ബ​റു​ടെ പേ​രു മാ​റ്റി ഏ​തെ​ങ്കി​ലും മ​ഹ​ത്വ​മു​ള്ള ഇ​ന്ത്യ​ൻ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പേ​ര് റോ​ഡി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മെ​ന്ന് ഹി​ന്ദു​സേ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന വി​ഷ്ണു ഗു​പ്ത പ​റ​ഞ്ഞു. ബാ​ബ​ർ വി​ദേ​ശി​യാ​യ ക​ട​ന്നു​ക​യ​റ്റ​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ൾ ആ​രോ​പി​ച്ചു.

മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യ ബാ​ബ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ റോ​ഡി​നു നാ​മ​ക​ര​ണം ചെ​യ്ത​ത്.

ബാ​ബ​റു​ടെ മ​ക​ൻ അ​ക്ബ​ർ ച​ക്ര​വ​ർ​ത്തി​യു​ടെ കൊ​ച്ചു​മ​ക​ൻ ഒൗ​റം​ഗ​സീ​ബി​ന്‍റെ പേ​രി​ലു​ള്ള റോ​ഡി​ന് ഡോ. ​എം​പി​ജെ അ​ബ്ദു​ൾ ക​ലാം റോ​ഡ് എ​ന്ന് നാ​ലു വ​ർ​ഷം മു​ന്പ് മാ​റ്റി​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ നാ​മ​ങ്ങ​ളു​ള്ള റോ​ഡു​ക​ളു​ടെ പേ​രു​ക​ൾ മാ​റ്റ​ണ​മെ​ന്ന് ഹി​ന്ദു​തീ​വ്ര​വാ​ദി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​ക്ബ​ർ റോ​ഡി​ന്‍റെ സൈ​ൻ ബോ​ർ​ഡി​ന് മു​ക​ളി​ൽ ചി​ല​ർ മ​ഹാ​റാ​ണ പ്ര​താ​പ് റോ​ഡ് എ​ന്നെ​ഴു​തി സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് മു​നി​സി​പ്പ​ൽ കൗ​ണ്‍സി​ൽ പേ​രു​മാ​റ്റി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.