മോദിയുടെ പിറന്നാളിന് അമിത് ഷാ എയിംസ് ആശുപത്രി വരാന്ത വൃത്തിയാക്കി
Sunday, September 15, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 69-ാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ വ​രാ​ന്ത തു​ട​ച്ചു. മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബി​ജെ​പി ന​ട​ത്തു​ന്ന ’സേ​വാ സ​പ്താ​ഹം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഷാ​യു​ടെ ശു​ചീ​ക​ര​ണം. ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ അ​ട​ക്ക​മു​ള്ള​വ​രും ശൂ​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.


ചൊ​വ്വാ​ഴ്ച​യാ​ണ് മോ​ദി​യു​ടെ ജ​ന്മ​ദി​നം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി സേ​വ​ന​വാ​രം ഉ​ൾ​പ്പെ​ടെ ഒ​രാ​ഴ്ച​ത്തെ പ​രി​പാ​ടി​ക​ളാ​ണ് രാ​ജ്യ​ത്താ​കെ ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ശു​ചി​ത്വം, ജ​ല സം​ര​ക്ഷ​ണം, പ്ലാ​സ്റ്റി​ക് നി​ർ​മാ​ജ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്യു​മെ​ന്നു പാ​ർ​ട്ടി അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.