കാഷ്മീർ: അനുരാധാ ഭാസിൻ നൽകിയ കേസിൽ കക്ഷിചേരാൻ ഐജെയു
Sunday, September 15, 2019 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​രി​​​ൽ പ്ര​​​ത്യ​​​ക പ​​​ദ​​​വി നീ​​​ക്കം ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​ക്ക് ഏ​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കാ​​ഷ്മീ​​​ർ ടൈം​​​സ് എ​​​ക്സി​​​ക്യൂട്ടീ​​​വ് എ​​​ഡി​​​റ്റ​​​ർ അ​​​നു​​​രാ​​​ധാ ഭാ​​​സി​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ ക​​​ക്ഷി (ഐ​​​ജെ​​​യു) ചേ​​​ർ​​​ന്നേ​​​ക്കും.

ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ചു കാ​​​ഷ്മീ​​​ർ താ​​​ഴ്‌വര​​​യി​​​ൽ, കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് ഐ​​​ജെ​​​യു സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സ​​​ബീ​​​ന ഇ​​​ന്ദ​​​ർ​​​ജി​​​ത് സു​​​പ്രീം​​​കോ​​​ട​​​തി മു​​​ന്പാ​​​കെ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.


കേ​​​സ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ര​​​ഞ്ച​​​ൻ ഗൊ​​​ഗോ​​​യി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.