ഡിആർഡിഒയുടെ ആളില്ലാ വിമാനം തകർന്നു വീണു
Tuesday, September 17, 2019 11:30 PM IST
ചി​​​​ത്ര​​​​ദു​​​​ര്‍ഗ(​​​​ക​​​​ർ​​​​ണാ​​​​ട​​​​ക): കേ​​​​ന്ദ്ര സ​​​​ര്‍ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഡി​​​​ഫ​​​​ന്‍സ് റി​​​​സ​​​​ര്‍ച്ച് ആ​​ൻ​​ഡ് ​​ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ര്‍ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ (ഡി​​​​ആ​​​​ര്‍ഡി​​​​ഒ) യു​​​​ടെ ആ​​​​ളി​​​​ല്ലാ വി​​​​മാ​​​​നം റ​​സ്റ്റം 2 പ​​​​രീ​​​​ക്ഷ​​​​ണ പ​​​​റ​​​​ക്ക​​​​ലി​​​​നി​​​​ടെ ക​​​​ര്‍ണാ​​​​ട​​​​ക​​​​യി​​​​ലെ ചി​​​​ത്ര​​​​ദു​​​​ര്‍ഗ ജി​​ല്ല​​​​യി​​​​ല്‍ ത​​​​ക​​​​ര്‍ന്നു വീ​​​​ണു. ഇ​​​​ന്ന് രാ​​​​വി​​​​ലെ​​​​യാ​​​​യി​​രു​​ന്നു അ​​പ​​ക​​ടം. ആ​​​​ര്‍ക്കും പ​​​​രി​​​​ക്കി​​​​ല്ല. ജോ​​​​ദി ചി​​ല്ല​​​​ന​​​​ഹ​​​​ള്ളി​​ ഗ്രാ​​മ​​ത്തി​​ലെ കൃ​​ഷി​​യി​​ട​​​​ത്താ​​​​ണ് വി​​മാ​​നം ത​​​​ക​​​​ര്‍ന്നു വീ​​​​ണ​​​​ത്. ഉ​​​​യ​​​​ര്‍ന്ന ശ​​​​ബ്ദ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഡ്രോ​​​​ണ്‍ നി​​​​ലം​​​​പ​​​​തി​​​​ച്ച​​​​ത്. റ​​​​സ്റ്റം 2 എ​​​​ന്ന ആ​​​​ളി​​​​ല്ലാ വി​​​​മാ​​​​നം ഡി​​​​ആ​​​​ര്‍ഡി​​​​ഒ നേ​​​​ര​​​​ത്തെ ത​​​​ന്നെ നി​​​​ര്‍മി​​​​ച്ച​​​​താ​​​​ണ്. ഇ​​​​തി​​​​ല്‍ പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി​​​​യ ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ പ​​​​റ​​​​ക്ക​​​​ലി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഡി​​​​ആ​​​​ര്‍ഡി​​​​ഒ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. സം​​​​ഭ​​​​വം പ​​​​രി​​​​ശോ​​​​ധി​​​​ച്ച് വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.


എ​​​​യ​​​​ർ ടു ​​​​എ​​​​യ​​​​ർ മി​​​​സൈ​​​​ലാ​​​​യ അ​​​​സ്ത്ര വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച അ​​​​തേ ദി​​​​വ​​​​സം ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ അ​​​​പ​​​​ക​​​​ടം വ​​​​ള​​​​രെ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യി​​​​പ്പോ​​​​യെ​​​​ന്ന് ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന സു​ഖോ​യ് സു30 ​എം​കെ​ഐ യു​ദ്ധ​വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് മി​സൈ​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.