പാക് അധിനിവേശ കാഷ്മീർ ഒരുദിവസം നമ്മുടേതാകുമെന്ന് വിദേശകാര്യ മന്ത്രി
പാക് അധിനിവേശ കാഷ്മീർ ഒരുദിവസം നമ്മുടേതാകുമെന്ന് വിദേശകാര്യ മന്ത്രി
Wednesday, September 18, 2019 12:03 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ (പി​ഒ​കെ) ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ത് ഒ​രു ദി​വ​സം ന​മ്മു​ടെ കൈ​യി​ലാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​ന്ന​തു പാ​ക്കി​സ്ഥാ​നു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി. ന്യൂ​യോ​ർ​ക്കി​ൽ ഈ ​മാ​സാ​വ​സാ​നം ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭാ പൊ​തു​സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​നി​ടെ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്ന് ജ​യ​ശ​ങ്ക​ർ സൂ​ചി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള നി​ല​വി​ലെ ബ​ന്ധ​ത്തി​ന്‍റെ നി​ല​വ​ച്ച് മോ​ദി- ഇ​മ്രാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി മ​ന​സി​ലാ​കും. ഇ​തേ​സ​മ​യം, മോ​ദി​യും ഇ​മ്രാ​നു​മാ​യും പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ജ​മ്മു കാ​ഷ്മീ​രി​ന്‍റെ കാ​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ എ​ന്തു പ​റ​യു​ന്നു​വെ​ന്ന് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ 1972 മു​ത​ലു​ള്ള നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും അ​തു തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​മ​ല്ല, ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണ്. 370 അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യെ ലോ​ക​രാ​ജ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.