അസ്ത്ര മിസൈൽ പരീക്ഷണം വിജയം
Wednesday, September 18, 2019 12:03 AM IST
ബാ​​​​ല​​​​സോ​​​​ർ: വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​വു​​​​ന്ന എ​​​​യ​​​​ർ -ടു-​​​​എ​​​​യ​​​​ർ മി​​​​സൈ​​​​ൽ അ​​​സ്ത്ര​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യം. ഒ​​​​ഡീ​​​​ഷ തീ​​​​ര​​​​ത്ത് സു​​​​ഖോ​​​​യ്- 30 എം​​​​കെ​​​​ഐ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മി​​​​സൈ​​​​ൽ തൊ​​​​ടു​​​​ത്ത​​​​ത്. വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ച്ച മി​​​​സൈ​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ല​​​​ക്ഷ്യ​​​ത്തി​​​ൽ കൃ​​​​ത്യ​​​​മാ​​​​യി പ​​​​തി​​​​ച്ച​​​​താ​​​​യി വ്യോ​​​​മ​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.


ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​ർ​​​​ത്തി​​​​ച്ച ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ), വ്യോ​​​​മ​​​​സേ​​​​നാ സം​​​​ഘ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.
70 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യു​​​​ള്ള മി​​​​സൈ​​​​ലി​​​​ന് മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 5,555 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​മു​​​​ണ്ട്. 15 കി​​​​ലോ​​​​ഗ്രാ​​​​മാ​​​​ണ് ഭാ​​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.