മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വൈകുന്നതിനെക്കുറിച്ച് അറിയില്ലെന്നു വി​ദേ​ശ​കാ​ര്യ മന്ത്രി
Wednesday, September 18, 2019 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മാ​ർ​പാ​പ്പ പ​ല​ത​വ​ണ പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഉ​ട​നെ സാ​ധ്യ​മാ​കു​മോ എ​ന്നു​മു​ള്ള ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ണ്ടാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​വ​സ​ത്തെ നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക​യാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന കാ​ര്യം ഉ​ന്ന​യി​ച്ച​ത്. 2007 അ​വ​സാ​നം മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യും ഫ്രാ​ൻ​സി​സ് പാ​പ്പ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ദീ​പി​ക ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ’’സ​ത്യ​സ​ന്ധ​മാ​യി എ​നി​ക്ക​റി​യി​ല്ല’’ എ​ന്നു മാ​ത്ര​മാ​യി​രു​ന്നു മ​ന്ത്രി ജ​യ​ശ​ങ്ക​റു​ടെ മ​റു​പ​ടി. പി​ന്നീ​ട് ചാ​യ​സ​ത്കാ​ര​ത്തി​നി​ട​യി​ലും മ​ന്ത്രി ഇ​തു ത​ന്നെ ആ​വ​ർ​ത്തി​ച്ചു.

എ​ന്നാ​ൽ ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ന്ന​പ്പോ​ൾ ഇ​തേ ജ​യ​ശ​ങ്ക​റാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി.


മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സി​ബി​സി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ദി​നാ​ൾ​മാ​രാ​യ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഈ ​നി​വേ​ദ​നം ന​ൽ​കി​യ കാ​ല​ത്തും ജ​യ​ശ​ങ്ക​ർ ത​ന്നെ​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ബം​ഗ്ലാ​ദേ​ശി​നും മ്യാ​ൻ​മ​റി​നും പി​ന്നാ​ലെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ യു​എ​ഇ​യി​ലും ന​ട​ത്തി​യ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളാ​യ യു​എ​ഇ​യും ബം​ഗ്ലാ​ദേ​ശും ബു​ദ്ധ​മ​ത ഭൂ​രി​പ​ക്ഷ​മു​ള്ള മ്യാ​ൻ​മ​റും സ​മാ​ധാ​ന​ത്തി​ന്‍റെ നാ​യ​ക​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു വ​ലി​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടും ഇ​ന്ത്യ​യി​ലെ പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മോ​ദി സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം നേ​ര​ത്തെ ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.