റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകും
Wednesday, September 18, 2019 11:43 PM IST
ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് 78 ദി​വ​സ​ത്തെ വേ​ത​നം ബോ​ണ​സാ​യി ന​ൽ​കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ഉ​ത്സ​വ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ണ​സ് ന​ൽ​കു​ന്ന​തെ​ന്നും ഉ​ത്പാ​ദ​ന ക്ഷ​മ​ത​യ്ക്കു​ള്ള പാ​രി​തോ​ഷി​ക​മാ​ണി​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ അ​റി​യി​ച്ചു. ആ​റ് വ​ർ​ഷ​മാ​യി ഈ ​ബോ​ണ​സ് ന​ൽ​കു​ന്നു​ണ്ടെ​ന്നും 11,52,000 ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.


ബോ​ണ​സ് ന​ൽ​കു​ന്ന​തി​ലൂ​ടെ 2,024.40 കോ​ടി രൂ​പ​യു​ടെ അ​ധി​ക ചെ​ല​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​ത കൊ​ണ്ടാ​ണ് ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചതെന്നും അ​തി​നാ​ലാ​ണ് ബോ​ണ​സ് ന​ൽ​കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​ബോ​ണ​സി​ന്‍റെ ഗു​ണ​മു​ണ്ടാ​കു​മെ​ങ്കി​ലും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്), റെ​യി​ൽ​വേ സ്പെ​ഷ്യ​ൽ ഫോ​ഴ്സ് (ആ​ർ​പി​എ​സ്എ​ഫ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.