11 വർഷത്തിനുള്ളിൽ മോദി സന്യാസത്തിലേക്ക് തിരിയുമെന്നു പ്രവചനം
11 വർഷത്തിനുള്ളിൽ മോദി സന്യാസത്തിലേക്ക് തിരിയുമെന്നു പ്രവചനം
Thursday, September 19, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 11 വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാഷ്‌ട്രീയംവി​ട്ട് സ​ന്യാ​സ​ത്തി​ലേ​ക്കു തി​രി​യു​മെ​ന്ന് പ്ര​ശ​സ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മി​ൻ​ഹാ​സ് മ​ർ​ച്ച​ന്‍റ്. 2029ഓ​ടെ ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​രം ഉ​പേ​ക്ഷി​ച്ച് സ​ന്യാ​സി​യു​ടെ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി ഹി​മാ​ല​യ​ത്തി​ലേ​ക്കു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ ടു​ഡെ​യു​ടെ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ഈ ​പ്ര​വ​ച​നം ന​ട​ത്തി​യ​ത്.

പ​തി​നെ​ട്ടാം വ​യ​സി​ൽ അ​ദ്ദേ​ഹം ഹി​മാ​ല​യ​ത്തി​ലേ​ക്കു പോ​യി​രു​ന്നു. 80-ാം വ​യ​സി​ലും അ​ദ്ദേ​ഹം അ​തു ത​ന്നെ ചെ​യ്യു​മെ​ന്നു താ​ൻ ഉ​റ​പ്പ് ന​ൽ​കു​ന്നു. അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങി കി​ട​ക്കു​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം. ഈ ​പ​റ​യു​ന്ന​തി​ലെ സൂ​ച​ന​ക​ൾ 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​ടു​പ്പി​ച്ച് വ്യ​ക്ത​മാ​യി തു​ട​ങ്ങും. 2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഇ​ക്കാ​ര്യം സം​ഭ​വി​ക്കു​മെ​ന്നും മ​ർ​ച്ച​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഴു​ത്തു​കാ​ര​നും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ മി​ൻ​ഹാ​ൻ​സ് മ​ർ​ച്ച​ന്‍റാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജീ​വ​ച​രി​ത്രം എ​ഴു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.