പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കാനുള്ള നീക്കത്തെ എതിർത്ത് മമത
Friday, September 20, 2019 12:16 AM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ ന​ട​പ്പി​ലാ​ക്കി​യ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യ​വ്യാ​പ​ക​മാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തെ എ​തി​ർ​ത്ത് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​മ​ത ബാ​ന​ർ​ജി ക​ടു​ത്ത വി​യോ​ജി​പ്പ് അ​റി​യി​ച്ച​ത്. പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​സാ​മി​ലെ 19 ല​ക്ഷം ജ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലും രാ​ജ്യ​ത്തെ യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ മ​മ​ത, ബം​ഗാ​ളി​ൽ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.

ആ​സാ​മി​ലെ പൗ​ര​ത്വ ര​ജി​സ്റ്റ​ർ വി​ഷ​യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ ഒ​രു ക​ത്ത് ന​ൽ​കി​യ​താ​യും ച​ർ​ച്ച​യ്ക്കു ശേ​ഷം മ​മ​ത അ​റി​യി​ച്ചു. പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ നി​ന്നു പു​റ​ത്താ​യ​വ​രി​ൽ നി​ര​വ​ധി പേ​ർ ഹി​ന്ദി​യും ബം​ഗാ​ളി​യും സം​സാ​രി​ക്കു​ന്ന ആ​സാ​മി​ക​ളാ​ണ്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി വോ​ട്ട​ർ​മാ​ർ പു​റ​ത്താ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ ന്നും ​മ​മ​ത വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഈ ​വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.


ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സ​വും ആ​വ​ർ​ത്തി​ച്ച​ത്. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം ജ​ന​ങ്ങ​ൾ ഇ​തി​നു ന​ൽ​കി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ബം​ഗാ​ളി​ൽ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ നി​ല​പാ​ട് കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നു മ​മ​ത​യും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.