ജസ്റ്റീസ് താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു
ജസ്റ്റീസ് താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി  സ്വീകരിച്ചു
Sunday, September 22, 2019 12:56 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി.​കെ. ത​ാഹി​ൽ ​ര​മ​ണി​യു​ടെ രാ​ജി രാ​ഷ്‌ട്രപ​തി സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ആ​റാം തീ​യ​തി മു​ത​ൽ ത​ഹി​ൽ​ര​മ​ണി​യു​ടെ രാ​ജി നി​ല​വി​ൽ വ​ന്ന​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി.

മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് വി​നീ​ത് കോ​ഠാ​രി​യെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. മേ​ഘാ​ല​യ​യി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ത​ഹി​ൽ​ര​മ​ണി​യുടെ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ രാ​ജി.


ജ​സ്റ്റീ​സ് ത​ാഹി​ൽ​ര​മ​ണി​യെ സ്ഥ​ലം മാ​റ്റി​യ കൊ​ളീ​ജി​യം തീ​രു​മാ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​യി​ൽ രാ​ഷ്‌ട്രപ​തി രാ​ജി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.