രാഹുലിനെ വിമർശിച്ച് സൽമാൻ ഖുർഷിദ്
Thursday, October 10, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​മൊ​ഴി​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്. രാ​ഹു​ലി​ന്‍റെ രാ​ജി തോ​ൽ​വി​യി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​യി പോ​യെ​ന്നും പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​രം പാ​ർ​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ടു എ​ന്നു​മാ​യി​രു​ന്നു സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ പ്ര​തി​ക​ര​ണം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് തൊ​ട്ട് പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​ത്തി​ൽ നി​ന്നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി​യെ ആ​ദ്യ​മാ​യാ​ണ് ഒ​രു മു​തി​ർ​ന്ന നേ​താ​വ് തു​റ​ന്ന് വി​മ​ർ​ശി​ക്കു​ന്ന​ത്. നീ​ക്കം തോ​ൽ​വി​യി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​യി. അ​ത് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലു​മാ​ക്കി. പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ത്തി​ൽ​നി​ന്നും ശ്ര​ദ്ധ തി​രി​ച്ചു, വി​ശ​ക​ല​ന​ത്തി​നു​ള്ള അ​വ​സ​രം പാ​ർ​ട്ടി​ക്ക് ന​ഷ്ട​മാ​യി, പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യ ശൂ​ന്യ​ത പ​രി​ഹ​രി​ക്കാ​നാ​ണ് സോ​ണി​യ ഗാ​ന്ധി പ​ദ​വി ഏ​റ്റെ​ടു​ത്ത​ത് എ​ന്നു​മാ​യി​രു​ന്നു സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​ന്‍റെ പ്ര​തി​ക​ര​ണം. പ്ര​സ്താ​വ​ന ച​ർ​ച്ച​യാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് വീ​ണ്ടു​മെ​ത്തി. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ദു​ഃഖ​വും ആ​ശ​ങ്ക​യു​മു​ണ്ടെ​ന്നും, എ​ന്നാ​ൽ കോ​ണ്‍ഗ്ര​സ് വി​ടി​ല്ലെ​ന്നു​മാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞ​ത്.


സോ​ണി​യ ഗാ​ന്ധി​യെ പാ​ർ​ട്ടി​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​തി​ൽ തൃ​പ്ത​ന​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സ് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തെ വി​ല​യി​രു​ത്തേ​ണ്ട സ​മ​യം ഇ​പ്പോ​ൾ ത​ന്നെ അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ഇ​ട​ക്കാ​ല പ​ദ​വി കൊ​ണ്ടു തൃ​പ്തി​പ്പെ​ടാ​നാ​കി​ല്ലെ​ന്നും സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് പ​റ​ഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി വി​ല​യി​രു​ത്താ​ൻ ഒ​രു നേ​താ​വി​നെ അ​നി​വാ​ര്യ​മാ​യി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ഹു​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഒ​ഴി​ഞ്ഞു പോ​കു​ന്ന​ത്. അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് തോ​ൽ​വി​യെ​ക്കു​റി​ച്ചു വി​ല​യി​രു​ത്താ​ൻ കോ​ണ്‍ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.