അടൂർ അടക്കം പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി
അടൂർ അടക്കം പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി
Thursday, October 10, 2019 12:34 AM IST
മു​​സാ​​ഫ​​ർ​​പു​​ർ(​​ബി​​ഹാ​​ർ): ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കു ക​​ത്തെ​​ഴു​​തി​​യ അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 49 പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ൾ​​ക്കെ​​തി​​രേ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സ് റ​​ദ്ദാ​​ക്കി. മു​​സാ​​ഫ​​ർ​​പു​​ർ എ​​സ്എ​​സ്പി മ​​നോ​​ജ്കു​​മാ​​ർ സി​​ൻ​​ഹ​​യാ​​ണു കേ​​സ് റ​​ദ്ദാ​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത്. പ​​രാ​​തി വ്യാ​​ജ​​മെ​​ന്നു തെ​​ളി​​ഞ്ഞ​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മു​​സാ​​ഫ​​ർ​​പു​​ർ സ​​ദ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലാ​​യി​​രു​​ന്നു 49 പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ൾ​​ക്കെ​​തി​​രേ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ സു​​ധീ​​ർ​​കു​​മാ​​ർ ഓ​​ജ​​യു​​ടെ ഹ​​ർ​​ജി​​യി​​ൽ ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് ആ​​ണു കേ​​സെ​​ടു​​ക്കാ​​ൻ‌ നി​​ർ​​ദേ​​ശം ന​​ല്കി​​യ​​ത്.

അ​​​ടൂ​​​രി​​​നു പു​​​റ​​​മേ ശ്യാം ​​​ബെ​​​ന​​​ഗ​​​ൽ, രാ​​​മ​​​ച​​​ന്ദ്ര​​​ഗു​​​ഹ, മ​​​ണി​​​ര​​​ത്നം, രേ​​​വ​​​തി, അ​​​പ​​​ർ​​​ണ സെ​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 49 പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​യി​​രു​​ന്നു കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ൾ​​ക്കെ​​തി​​രേ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റ​​ത്തി​​നു കേ​​സെ​​ടു​​ത്ത​​തി​​നെ​​തി​​രേ രാ​​ജ്യ​​മെ​​ങ്ങും പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ‌​​ന്നി​​രു​​ന്നു.


ജ​​​യ് ശ്രീ​​​റാം വി​​​ളി​​​പ്പി​​​ച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് പ്ര​​​മു​​​ഖ​​​ർ എ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ, ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും ദ​​​ളി​​​ത​​​ർ​​​ക്കും എ​​​തി​​​രേ​​​യാ​​​ണു ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലെ​​​ന്നും ഇ​​​തി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ കു​​​റ​​​വാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, പ്ര​​​മു​​​ഖ​​​ വ്യ​​​ക്തി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു ക​​​ള​​​ങ്ക​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ സു​​​ധീ​​​ർ​​​കു​​​മാ​​​റി​​​ന്‍റെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.