ഹിൻഡൻ വിമാനത്താവളം ഇന്ന് പ്രവർത്തനം ആരംഭിക്കും
Friday, October 11, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മാ​യി ഹി​ൻ​ഡ​ൻ എ​യ​ർ​പോ​ർ​ട്ട് ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഹി​ൻ​ഡ​നി​ൽ നി​ന്നു​ള്ള ആ​ദ്യ കൊ​മേ​ഴ്സ്യ​ൽ വി​മാ​നം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​ര​ഗ​ഡി​ലേ​ക്ക് ഇ​ന്ന് പ​റ​ന്നു​യ​രും. ഹെ​റി​റ്റേ​ജ് ഏ​വി​യേ​ഷ​ൻ ക​ന്പ​നി​യു​ടെ ഒ​ന്പ​തു സീ​റ്റു​ക​ളു​ള്ള വി​മാ​ന​മാ​ണ് ആ​ദ്യം പ​റ​ന്നു​യ​രു​ന്ന​ത്. ഇ​തി​ന് പു​റ​മേ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​യ ഡെ​റാ​ഡൂ​ണ്‍, ഹൂ​ബ്ലി, ഷിം​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഹെ​റി​റ്റേ​ജ് ഏ​വി​യേ​ഷ​ന്‍റെ സി​ഇ​ഒ രോ​ഹി​ത് മാ​ത്തൂ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹി​ൻ​ഡ​ൻ വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച​ത്.

ഹി​ൻ​ഡ​നി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും വി​മാ​ന സ​ർ​വീ​സു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ഭാ​വി​യി​ൽ ക​ണ്ണൂ​രി​ന് പു​റ​മേ കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ നി​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. ഡ​ൽ​ഹി​യി​ൽ നി​ന്ന് 34 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഹി​ൻ​ഡ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാ​ണ് ഹി​ൻ​ഡ​ണ്‍ വി​മാ​ന​ത്താ​വ​ള​മെ​ങ്കി​ലും മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ് പ്ര​യോ​ജ​നം ല​ഭി​ക്കു​ക. വ്യോ​മ​സേ​ന​യു​ടെ എ​യ​ർ ബേ​സി​ന്‍റെ ഒ​രു ഭാ​ഗം വി​ഭ​ജി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള ടെ​ർ​മി​ന​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​നി​ല​വി​ൽ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ൾ​കൊ​ള്ളാ​വു​ന്ന​തി​ൽ കൂ​ടു​ത​ലാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഹി​ൻ​ഡ​ൻ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക​ണ്ണൂ​രി​ന് പു​റ​മെ കോ​ഴി​ക്കോ​ട് കൊ​ച്ചി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ിട​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ള ചി​ല വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ങ്ങോ​ട്ട് മാ​റ്റി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ൾ ഉ​ണ്ട്. ചി​ല​വു കു​റ​ഞ്ഞ വി​മാ​ന സ​ർ​വീ​സ് ഉ​ഡാ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഹി​ൻ​ഡ​നി​ൽ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ക. ഹി​ൻ​ഡ​നി​ൽ നി​ന്ന് ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് ന​വം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ശോ​ഭ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.