സാക്സോഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് അന്തരിച്ചു
Saturday, October 12, 2019 12:32 AM IST
മം​​​ഗ​​​ളൂ​​​രു: പാ​​ശ്ചാ​​ത്യ സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണം സാ​​​ക്സോ​​​ഫോ​​​ൺ ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​ത​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​ഖ്യാ​​ത സം​​ഗീ​​ത​​ജ്ഞ​​ൻ ക​​​ദ്രി ഗോ​​​പാ​​​ൽ​​​നാ​​​ഥ് (69) അ​​​ന്ത​​​രി​​​ച്ചു. ന​​​ടു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നു വ്യാ​​​ഴാ​​​ഴ്ച സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഗോ​​​പാ​​​ൽ​​​നാ​​​ഥ് ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​നം മൂ​​​ലം മ​​​രി​​​ച്ചെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യം പ​​​ദ്മ​​​ശ്രീ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു​​​ള്ള ഗോ​​​പാ​​​ൽ​​​നാ​​​ഥ് 1994ൽ ​​​ല​​​ണ്ട​​​നി​​​ലെ റോ​​​യ​​​ൽ ആ​​​ൽ​​​ബ​​​ർ​​​ട്ട് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ബി​​​ബി​​​സി പ്രൊ​​​മി​​​നേ​​​ഡ് ക​​​ൺ​​​സേ​​​ർ​​​ട്ടി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മ​​​ക​​​ൻ മ​​​ണി​​​കാ​​​ന്ത് ക​​​ദ്രി പ്ര​​മു​​ഖ സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ്. സാ​​​ക്സോ​​​ഫോ​​​ൺ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യെ​​​ന്ന പേ​​​രി​​​ൽ ആ​​​രാ​​​ധ​​​ക​​​ർ വാ​​​ഴ്ത്തു​​​ന്ന ഗോ​​​പാ​​​ൽ​​​നാ​​​ഥി​​​ന് കേ​​​ന്ദ്ര സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​രം, ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ലൈ​​​മാ​​​മ​​​ണി പു​​​ര​​​സ്കാ​​​രം, ക​​​ർ​​​ണാ​​​ട​​​ക ക​​​ലാ​​​ശ്രീ, ഗ​​​ണ​​​ക​​​ലാ ഭൂ​​​ഷ​​​ണ, നാ​​​ദ​​​ഗ​​​ന്ധ​​​ർ​​​വ തു​​​ട​​​ങ്ങി​​​യ ബ​​​ഹു​​​മ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കെ. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ സം​​​വി​​​ധാ​​​ന​​​വും എ.​​​ആ​​​ർ. റ​​​ഹ്‌​​​മാ​​​ൻ സം​​​ഗീ​​​ത​​​വും നി​​​ർ​​​വ​​​ഹി​​​ച്ച ഡ്യൂ​​​യെ​​​റ്റ് എ​​​ന്ന ത​​​മി​​​ഴ്ചി​​​ത്ര​​​ത്തി​​​ലെ ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ദ്രി ഗോ​​​പാ​​​ൽ​​​നാ​​​ഥ് സാ​​​ക്സോ​​​ഫോ​​​ണി​​​നെ ജ​​​ന​​​പ്രി​​​യ​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.