ടിഎസ്ആർടിസി സമരം ഒന്പതു ദിവസം പിന്നിട്ടു; ഡ്രൈവർ ജീവനൊടുക്കി
Monday, October 14, 2019 1:11 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് തെ​​​ലുങ്കാ​​​ന സം​​​സ്ഥാ​​​ന റോ​​​ഡ് ഗ​​​താ​​​ഗ​​​ത കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ(​​​ടി​​​എ​​​സ്ആ​​​ർ​​​ടി​​​സി) ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​രം ഇ​​​ന്ന​​​ലെ ഒ​​​ന്പ​​​തു ദി​​​വ​​​സം പി​​​ന്നി​​​ട്ടു. സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഡ്രൈ​​​വ​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു തീ​​​കൊ​​​ളു​​​ത്തി​​​യ ഡി. ​​​ശ്രീ​​​നി​​​വാ​​​സ് റെ​​​ഡ്ഡി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.


മ​​​ര​​​ണ​​​വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നാ​​​ലെ ടി​​​എ​​​സ്ആ​​​ർ​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല​​​ട​​​ക്കം പ്ര​​​തി​​​ഷേ​​​ധ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.