മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയെന്നു രാഹുൽഗാന്ധി
Tuesday, October 15, 2019 1:01 AM IST
നുഹ്(ഹരിയാന) : പ്രധാനമന്ത്രി നരേന്ദ്ര മോദി സന്പന്ന ബിസിനസുകാരായ അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പാവങ്ങളുടെ പോക്കറ്റിലെ പണമെടുത്ത് സന്പന്ന സുഹൃത്തുക്കൾക്കു നല്കുകയാണു മോദി ചെയ്യുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.