കാഷ്മീരിൽ ഇന്‍റർനെറ്റില്ലാതെ പോസ്റ്റ്-പെയ്ഡ് മൊബൈൽ സേവനം പുനഃസ്ഥാപിച്ചു
Tuesday, October 15, 2019 1:01 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: 72 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം കാ​​​​ഷ്മീ​​​​ർ ജ​​​​ന​​​​ത​​​​യു​​​​ടെ ജീ​​​​വിത​​​​ത്തി​​​​ലേ​​​​ക്ക് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ തി​​​​രി​​​​കെ എ​​​​ത്തി. സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​നെ​​​​റ്റ് സൗ​​​​ക​​​​ര്യം ഇ​​​​ല്ലാ​​​​തെ പോ​​​​സ്റ്റ്-​​​പെ​​​യ്ഡ് മൊ​​​​ബൈ​​​​ൽ സേ​​​​വ​​​​നം പു​​​​നഃ​​​സ്ഥാ​​​​പി​​​​ച്ചു. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ച് മു​​​​ത​​​​ലാ​​​​ണ് മൊ​​​​ബൈ​​​​ൽ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.