നൊബേൽ ജേതാവിനെ ജയിലിലടച്ച സമരത്തിൽ‌ നിർമല സീതാരാമനും
Wednesday, October 16, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ അ​റ​സ്റ്റ് ചെ​യ്തു തി​ഹാ​ർ ജ​യി​ലി​ൽ അ​ട​ച്ച 1983 മേ​യി​ലെ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല(​ജെ​എ​ൻ​യു) സ​മ​ര​ത്തി​ൽ, കേ​ന്ദ്ര​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജെ​എ​ൻ​യു വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രേ വ​ധ​ശ്ര​മം ആ​രോ​പി​ച്ച് അ​ഭി​ജി​ത് വി​നാ​യ​ക് ബാ​ന​ർ​ജി​യും 50 വ​നി​ത​ക​ളും അ​ട​ക്കം 360 വി​ദ്യാ​ർ​ഥി​ക​ളെ 12 ദി​വ​സം തി​ഹാ​ർ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു.

വൈ​സ് ചാ​ൻ​സ​ല​റെ ഘെ​രാ​വോ ചെ​യ്ത​തി​നും പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യ​തി​നും ദേ​ശ​ദ്രോ​ഹം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​പ്പു ന​ൽ​കാ​ൻ അ​ന്ന​ത്തെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഹാ​ർ​വാ​ഡി​ൽ പോ​യി പി​എ​ച്ച്ഡി എ​ടു​ക്കാ​നോ നൊ​ബേ​ൽ സ​മ്മാ​നം നേ​ടാ​നോ അ​ഭി​ജി​തി​ന് അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. 33 വ​ർ​ഷ​ത്തി​നു ശേ​ഷം അ​ഭി​ജി​തി​നെ തേ​ടി നൊ​ബേ​ൽ സ​മ്മാ​നം എ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യും ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല​യും ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു.

ലോ​ക​ത്തി​ന് ഒ​രു നൊ​ബേ​ൽ ജേ​താ​വി​നെ സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക​ൾ​ക്കു കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കു​ള്ള വ​ലി​യ മു​ന്ന​റി​യി​പ്പു കൂ​ടി​യാ​കും അ​ഭി​ജി​ത്തി​ന്‍റെ നേ​ട്ട​മെ​ന്ന് ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രും ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് ഇ​ക്കോ​ണ​മി​ക്സ് വി​ട്ടു ജെ​എ​ൻ​യു​വി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് 2012ൽ ​അ​ഭി​ജി​ത് ത​ന്നെ എ​ഴു​തി​യി​രു​ന്നു. ഭി​ന്ന​മാ​യ വീ​ക്ഷ​ണ​ങ്ങ​ളെ പ്രോ​ത്സാഹി​പ്പി​ക്കു​ന്ന ജെ​എ​ൻ​യു​വി​ലെ സ്വാ​ത​ന്ത്ര്യം അ​ത്ര​യേ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു അ​ഭി​ജി​തി​ന്‍റെ അ​ഭി​പ്രാ​യം.


അ​ഭി​ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത ജെ​എ​ൻ​യു​വി​ലെ സ്റ്റു​ഡ​ന്‍റ്സ് ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സം ആ​ൻ​ഡ് ഫ്രീ ​തി​ങ്കേ​ഴ്സ് എ​ന്ന ഗ്രൂ​പ്പി​ൽ ഇ​പ്പോ​ഴ​ത്തെ ധ​ന​മ​ന്ത്രി നി​ർ​മ​ല​യും സ​ജീ​വാം​ഗ​മാ​യി​രു​ന്നു. 1981 മു​ത​ൽ 83 വ​രെ​യാ​ണ് അ​ഭി​ജി​ത് ജെ​എ​ൻ​യു​വി​ൽ എംഎ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സ് ചെ​യ്ത​ത്. ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു അ​ന്ന് അ​ഭി​ജി​ത് എ​ന്ന് അ​ക്കാ​ല​ത്തെ സ​ഹ​പാ​ഠി​യും ഇ​പ്പോ​ൾ ജെ​എ​ൻ​യു പ്ര​ഫ​സ​റു​മാ​യ ജാ​ന​കി നാ​യ​ർ പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.