ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും അനുമതി
ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും  അനുമതി
Wednesday, October 16, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​നും ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​നും എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു ഡ​ൽ​ഹി കോ​ട​തി​യു​ടെ അ​നു​മ​തി.

ചി​ദം​ബ​ര​ത്തെ തി​ഹാ​ർ ജ​യി​ലി​ൽനി​ന്നോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നു​ ശേ​ഷ​മോ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യോ ചെ​യ്യാം. ഏ​താ​യാ​ലും ചി​ദം​ബ​ര​ത്തി​ന്‍റെ അ​ന്ത​സ് പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണം ന​ട​പ​ടി​യെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഇ​ന്ന് രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വൈ​കു​ന്നേ​രം നാ​ലി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു.


ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ 305 കോ​ടി​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ന​ട​ത്തി​യ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം. ഇ​തി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി അ​റ​സ്റ്റ് ചെ​യ്യാ​നും ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​നു​മാ​യി ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റോ​സ് അ​വ​ന്യു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ചി​ദം​ബ​ര​ത്തെ ചോ​ദ്യംചെ​യ്യാ​ൻ നേ​ര​ത്തെ ഇ​ഡി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ചോ​ദ്യം ചെ​യ്തോ​ളാം എ​ന്നാ​യി​രു​ന്നു ഇ​ഡി മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.