ജമ്മു കാഷ്മീർ: കേന്ദ്രത്തിനു സുപ്രീംകോടതി ശാസന
ജമ്മു കാഷ്മീർ: കേന്ദ്രത്തിനു സുപ്രീംകോടതി ശാസന
Thursday, October 17, 2019 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ, അ​ട​ച്ചി​ട​ൽ, അ​റ​സ്റ്റു​ക​ൾ തു​ട​ങ്ങി​യ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു വൈ​കു​ന്ന​തി​ൽ കേ​ന്ദ്ര​ത്തെ സു​പ്രീം​കോ​ട​തി ശാ​സി​ക്കു​ക​യും ചെ​യ്തു. ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് കേ​ന്ദ്ര​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്. റി​പ്പോ​ർ​ട്ട് വൈ​കി​ക്കു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​രു​തി​ക്കൂ​ട്ടി ചെ​യ്യു​ന്ന​ത് ആ​ണോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. റി​പ്പോ​ർ​ട്ട് വ​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​തി​നു​ള്ള കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ത്യേ​ക സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കേ​സ് ഒ​ക്ടോ​ബ​ർ 25ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.