Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സ്ത്രീകൾക്കെതിരേ പെരുകുന്ന അതിക്രമം: പ്ര...
ഡൽഹിയിൽ ബാഗ് നിർമാണ ഫാക്ടറിക്കു തീപിടിച...
‘ഞാനിപ്പോൾ മരിക്കും, കുടുംബത്തെ ...
തെലുങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു...
സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമ...
കർണാടക നിയമസഭ : ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന...
Previous
Next
National News
Click here for detailed news of all items
അയോധ്യക്കേസ്: 40 ദിവസത്തെ വാദം പൂർത്തിയായി, വിധി വൈകില്ല
Thursday, October 17, 2019 1:42 AM IST
ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസ് 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റി. അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാനായി കക്ഷികൾക്കു സുപ്രീംകോടതി മൂന്നു ദിവസത്തെ സമയം നൽകി. വാദം കേൾക്കുന്നതിന്റെ അവസാന ദിവസമായ ഇന്നലെ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. രാമജന്മ ഭൂമിയുടേതെന്ന് അവകാശവാദത്തോടെ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറി.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ എസ്.എ ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കുന്ന അവസാന ദിവസത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വാദം അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നൽകിയ അപേക്ഷ തള്ളിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി ഇതിനോടകം ആവശ്യത്തിലധികമായി, ഇനി മതിയായി എന്നു പ്രതികരിച്ചു. അതിനിടെ അയോധ്യ തർക്ക വിഷയത്തിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥത സമിതി സുപ്രീംകോടതിയിൽ അനുരഞ്ജന രേഖ സീൽ ചെയ്ത കവറിൽ സമർപ്പിച്ചു. ഒരു വിഭാഗം മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിന് തയാറല്ലെന്നും സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലീഫുള്ള, ജീവനകലാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന് അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥത സമിതി വ്യക്തമാക്കി. എന്നാൽ, രേഖയുടെ വിശദാംശങ്ങളെക്കുറിച്ച് മറ്റു വിവരങ്ങളില്ല. അനുരഞ്ജന രേഖയിലെ ഉള്ളടക്കം അയോധ്യ കേസിലെ വിധിയിൽ പ്രതിഫലിക്കുമോ എന്ന കാര്യത്തിലും തീർച്ചയില്ല.
അതോടൊപ്പം തന്നെ കേസിൽ വാദം കേൾക്കുന്ന അവസാന ദിവസമായ ഇന്നലെ കേസിൽനിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട ബിജെപിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്സൻ സഫർ അഹമ്മദ് ഫറൂക്കി സുപ്രീംകോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. മധ്യസ്ഥതയ്ക്കായി സുപ്രീംകോടതി നിയമിച്ച മൂന്നു പേരിലൊരാളായ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നൽകിയത്. എന്നാൽ, ചെയർമാന്റെ നീക്കത്തിൽ ബോർഡിലെ മറ്റ് അംഗങ്ങൾക്ക് എതിർപ്പുണ്ടെന്നാണു വിവരം. മാത്രമല്ല, കോടതി ഇന്നലെ ഈ അപേക്ഷ പരിഗണിച്ചുമില്ല. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകരും വ്യക്തമാക്കി.
അവസാന ദിവസം വാദത്തിനിടെ മുസ്ലിം വിഭാഗം അയോധ്യയിലെ തർക്ക ഭൂമിയിൽ 1989 വരെ ഹിന്ദുക്കൾ അവകാശം ഉന്നയിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. 1992 ഡിസംബറിൽ തകർക്കപ്പെട്ട ബാബറി മസ്ജിദ് പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, 1850ന് മുന്പുവരെ സ്ഥലത്ത് പതിവായി നിസ്കാരം നടന്നതിന് തെളിവില്ലെന്നായിരുന്നു എതിർ കക്ഷികളുടെ വാദം.
കോടതി ഇന്നലെ ചേർന്നപ്പോൾ തന്നെ കേസിന്റെ വാദം അഞ്ചു മണിയോടെ പൂർത്തിയാകുമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വാദം നടക്കുന്നതിനിടെ ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് ആണ് രാമന്റെ ജന്മസ്ഥലമെന്ന് തെളിയിക്കുന്ന കുനാൽ കിഷോറിന്റെ "അയോധ്യ റീ വിസിറ്റഡ്' എന്ന പുസ്തകത്തെ കുറിച്ചു പരാമർശിച്ചത്. ഇതിനെ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ ശക്തമായി എതിർത്തു.
അവലംബമായി പുസ്തകം സമർപ്പിക്കുന്നില്ലെന്ന് പറഞ്ഞ വികാസ് സിംഗ് പുസ്തകവും ഭൂപടവും രാജീവ് ധവാനു കൈമാറി. തന്റെ എതിർപ്പിൽ ഉറച്ചു നിന്ന ധവാൻ ,തനിക്കിത് കീറിക്കളയാമോ എന്ന് ചോദിച്ചു. സുപ്രീംകോടതി ഈ പുസ്തകത്തെ ആധാരമാക്കരുത് എന്നായിരുന്നു കീറിക്കളയാനുള്ള അനുമതിക്കൊപ്പം ധവാൻ ആവശ്യപ്പെട്ടത്. നിങ്ങൾ ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി വേണമെങ്കിൽ വീണ്ടും അത് കീറാമെന്നും പറഞ്ഞു.
എന്നാൽ, ധവാൻ പേജുകൾ കീറിയതോടെ ഇരുപക്ഷത്തു നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്ന് അന്തരീക്ഷം ശബ്ദമുഖരിതമായി. ഇത് ജഡ്ജിമാരെ ചൊടിപ്പിച്ചു. ഒൗചിത്യം കളഞ്ഞു കുളിച്ചു, ഒൗചിത്യം ഉറപ്പു വരുത്തിയില്ല എന്നു വിമർശിച്ച ചീഫ് ജസ്റ്റീസ് സ്ഥിതിഗതികൾ ഇങ്ങനെ പോയാൽ തങ്ങൾ എഴുന്നേറ്റ് കോടതിയിൽ നിന്നു പുറത്തു പോകുമെന്നും വ്യക്തമാക്കി.
കോടതി ഉച്ചകഴിഞ്ഞ് വാദം കേൾക്കാൻ ചേർന്നപ്പോൾ താൻ കടലാസുകൾ കീറി എറിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വൈറലായി എന്ന് രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. അത് വലിച്ചെറിയാനാണ് താൻ ആഗ്രഹിച്ചത്. എന്നാൽ, അത് കീറാം എന്നു വ്യക്തമാക്കിയത് ചീഫ് ജസ്റ്റീസ് ആണെന്നും ധവാൻ ചൂണ്ടിക്കാട്ടി.
കടലാസുകൾ കീറിയ വാർത്ത വൈറൽ ആയെന്നും തങ്ങൾ അതു കണ്ടിരുന്നു എന്നും ജസ്റ്റീസ് എസ്.എ. നസീറും പറഞ്ഞു. തുടർന്ന് രാജീവ് ധവാന് അനുമതി നൽകിയിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിൽ മാരത്തൺ വാദം
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിൽ തുടർച്ചയായി നാൽപത് ദിവസം വാദം കേൾക്കുന്നത്. നേരത്തേ ഒക്ടോബർ പതിനേഴു വരെ കേസിൽ വാദം കേൾക്കുമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചിരുന്നത്. അടുത്ത മാസം പതിനേഴിനാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിനു മുന്പായി കേസിൽ വിധി പറയും. അയോധ്യയിലെ 2.77 ഏക്കർ ഭൂമി മൂന്നു കക്ഷികൾക്കുമായി വിഭജിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീകൾക്കെതിരേ പെരുകുന്ന അതിക്രമം: പ്രക്ഷോഭത്തിനു പ്രതിപക്ഷം
ഡൽഹിയിൽ ബാഗ് നിർമാണ ഫാക്ടറിക്കു തീപിടിച്ച് 43 മരണം
‘ഞാനിപ്പോൾ മരിക്കും, കുടുംബത്തെ കാത്തോണേ... അഗ്നിഗോളം വിഴുങ്ങും മുൻപ് സഹോദരനോടു യാചനയോടെ മുഷറഫ്
തെലുങ്കാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
സ്ത്രീസുരക്ഷ പോലീസ് ഉറപ്പാക്കണം: പ്രധാനമന്ത്രി
ഉന്നാവോ: പോലീസുകാർക്കു സസ്പെൻഷൻ
കർണാടക നിയമസഭ : ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന്
ഡൽഹി തീപിടിത്തം : രാകേഷ് കൈപിടിച്ചു കയറ്റിയത് 11 ജീവനുകൾ
ഉന്നാവോ പെൺകുട്ടിക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം
സ്ത്രീധനം ആവശ്യപ്പെട്ട് പതിനേഴുകാരിയെ ത്രിപുരയിൽ ചുട്ടുകൊന്നു
സോണിയ ഗാന്ധി പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ചു
യുപിയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി അഞ്ചുമാസം ഗർഭിണി
പത്ത് ഐഐടികളിലായി അഞ്ചു വർഷത്തിനിടെ ജീവനൊടുക്കിയത് 27 വിദ്യാർഥികൾ
പൗരത്വ ഭേദഗതി ബിൽ : ഗാന്ധിജിക്കു മേലുള്ള ജിന്നയുടെ വിജയം- ശശി തരൂർ
മാനഭംഗ പരാതി പിൻവലിച്ചില്ലെന്ന്; യുവതിക്കു നേരേ ആസിഡ് ആക്രമണം
ഗുജറാത്ത് കൂട്ടമാനഭംഗക്കേസിൽ രണ്ടു പേർ പിടിയിൽ
ശബരിമല യുവതീപ്രവേശനത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചട്ടവും ഭേദഗതി ചെയ്യും: അമിത് ഷാ
തെലുങ്കാനയിലെ പോലീസ് വെടിവയ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; രജനീകാന്ത് ആരെയും പിന്തുണയ്ക്കില്ല, കമൽഹാസന്റെ പാർട്ടി മത്സരിക്കില്ല
ഡൽഹിയിലെ നഴ്സുമാർ സമരത്തിലേക്ക്
ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് 1 ലക്ഷം കോടി രൂപ
പ്രതികാരം നീതിയല്ലെന്ന് ചീഫ് ജസ്റ്റീസ്
മരണകാരണം പൊള്ളലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നിർഭയ: ദയാഹർജി പിൻവലിക്കുന്നതായി പ്രതി
ഹിസ്ബുൾ ഭീകരൻ കീഴടങ്ങി
വനിതകളുടെ സുരക്ഷ ഉറപ്പു വരുത്തണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
ഉന്നാവോ സംഭവത്തിൽ യുപി മുഖ്യനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക
പ്രതികളെ വെടിവച്ചു കൊന്ന സംഭവം: പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
കോടതി സാധാരണക്കാരന് അപ്രാപ്യമെന്ന് രാഷ്ട്രപതി
ഉന്നാവോ: സർക്കാർ 25 ലക്ഷം നല്കും
നീതിന്യായത്തിനു മിഴിവേറണമെന്ന് നിയമമന്ത്രി
മകളുടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച് അമ്മയുടെ പ്രതിഷേധം
ജാർഖണ്ഡിൽ രണ്ടാംഘട്ടം പോളിംഗ് 63.44 ശതമാനം
ഹൈദരാബാദ് മാതൃകയിൽ ശിക്ഷ നടപ്പാക്കണമെന്ന് കുടുംബം
യുപിയിൽ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ്: നാലു പേർ പിടിയിൽ
പുരി കൂട്ടമാനഭംഗം: മൂന്നാംപ്രതി പിടിയിൽ
വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു
സജ്ജനാർ പണ്ടേ "എൻകൗണ്ടർ സ്പെഷലിസ്റ്റ്'
നിർഭയ കേസിലെ ദയാഹർജി നിരസിക്കണമെന്നു ശിപാർശ
പ്രതാപനെയും ഡീനിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
ചർച്ച് ആക്ട് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി
അവശ്യസാധനങ്ങളുടെ ജിഎസ്ടി കൂട്ടും
ലോക്സഭയിൽ അങ്കക്കലി
ഏറ്റുമുട്ടലിൽ പ്രതികളെ വധിച്ച സംഭവം ; പോലീസിന്റേതു പ്രത്യാക്രമണം; നിയമം കടമ നിർവഹിച്ചുവെന്നും കമ്മീഷണർ
തെലുങ്കാന സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
റെയിൽവേയിൽ 32 ഓഫീസർമാരെ നേരത്തേ വിരമിപ്പിച്ചു
അജിത് പവാറിനെ കുറ്റവിമുക്തനാക്കി എസിബി സത്യവാങ്മൂലം
റൈഫിളുകളും തിരകളും മോഷ്ടിച്ചു
മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മാവനെയും പ്രതികൾ ഭീഷണിപ്പെടുത്തി

Latest News
മജിസ്ട്രേറ്റിനെതിരായ കൈയേറ്റം: ബാർ അസോസിയേഷൻ മാപ്പുപറഞ്ഞു തലയൂരി
തൊഴിലില്ലായ്മ രൂക്ഷം, തൊഴിൽ സൃഷ്ടിക്കാനായില്ല; സമ്മതിച്ചു മോദി സർക്കാർ
More from other section
നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് അറസ്റ്റില്
Kerala
അർധവാർഷികത്തിൽ ഹോങ്കോംഗ് സമരം
International
നട്ടംതിരിഞ്ഞ് നാളികേരം
Business
ഇന്ത്യൻ കാര്യംവട്ടപൂജ്യം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
ന്യൂഡൽഹി: ഡൽഹിയിലെ റബർ ഫാക്ടറിയിൽ തീ പടർന്നു പിടിക്കുമ്പോൾ ഉത്തർപ്രദേശിലെ ബ...
Top