എൻആർസി കോ-ഓർഡിനേറ്ററെ സ്ഥലംമാറ്റാൻ സുപ്രീംകോടതി നിർദേശം
Saturday, October 19, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) ന​ട​പ​ടി​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ക് ഹ​ജേ​ല​യെ അ​ടി​യ​ന്ത​ര​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കു സ്ഥ​ലംമാ​റ്റാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. എ​ന്നാ​ൽ, സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല.


ആ​സാ​മി​ലെ എ​ൻ​ആ​ർ​സി പ​ട്ടി​ക സു​പ്രീംകോ​ട​തി​യു​ടെ നി​ർ​ദേ​ശപ്ര​കാ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത് ആ​സാം- മേ​ഘാ​ല​യ കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തീ​ക് ഹ​ലേ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഹ​ജേ​ല​യു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.