അ‍യോധ്യ: തർക്കഭൂമി മുഴുവനായി വിട്ടുകിട്ടണമെന്നു രാം ലല്ല വിരാജ്മാൻ
അ‍യോധ്യ: തർക്കഭൂമി മുഴുവനായി വിട്ടുകിട്ടണമെന്നു  രാം ലല്ല വിരാജ്മാൻ
Sunday, October 20, 2019 1:10 AM IST
ന്യൂ​ഡ​ൽ​ഹി: രാ​മ​ജ​ന്മ ഭൂ​മി - ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ ത​ർ​ക്ക​ഭൂ​മി മു​ഴു​വ​നാ​യി വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി രാം ​ല​ല്ല വി​രാ​ജ്മാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ. ശൈ​ശ​വ രാ​മ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന രാം ​ല​ല്ലാ വി​രാ​ജ്മാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ചു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ത​ർ​ക്ക ഭൂ​മി കൈ​മാ​റ​ണ​മെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ബ​റി മ​സ്ജി​ദ് നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ മു​സ്‌​ലിം അ​പേ​ക്ഷ​ക​ർ​ക്ക് ഭൂ​മി​യോ തു​ല്യ​മാ​യ ആ​ശ്വാ​സ​മോ ല​ഭി​ക്കി​ല്ലെ​ന്ന് ഹി​ന്ദു ക​ക്ഷി​യു​ടെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ക്കു​ന്നു.

ശ്രീ​രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​ത്തെ ഒ​രു നി​യ​മ​വ്യ​വ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കാ​മോ എ​ന്ന് ചോ​ദ്യം ചെ​യ്ത​തി​നാ​ൽ നി​ർ​മോ​ഹി അ​ഖാ​ര​യ്ക്ക് ഭൂ​മി ന​ൽ​ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ർ പ​റ​ഞ്ഞു. അ​യോ​ധ്യ ഒ​രു പു​ണ്യ സ്ഥ​ല​മാ​ണ്. ഇ​തു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ്. ക്ഷേ​ത്ര​ത്തി​ന്‍റെ​യോ വി​ഗ്ര​ഹ​ത്തി​ന്‍റെ​യോ അ​ഭാ​വ​ത്തി​ൽ പോ​ലും അ​യോ​ധ്യ​ക്ക് ദി​വ്യ​വും ആ​ത്മീ​യ​വു​മാ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന​തു ഹി​ന്ദു​ക്ക​ളു​ടെ വി​ശ്വാ​സ​മാ​ണെ​ന്നും ഇ​വ​രു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.


ത​ർ​ക്ക സ്ഥ​ല​ത്ത് മോ​സ്ക് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് നീ​തി​കേ​ടും ഹി​ന്ദു ധ​ർ​മ​ങ്ങ​ൾ​ക്കും മു​സ്‌​ലിം നി​യ​മ​ത്തി​ന് ത​ന്നെ​യും എ​തി​രാ​ണെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ സ്ഥ​ല​വും രാ​മ​ജ​ന്മ​സ്ഥ​ല​മാ​യി ആ​രാ​ധാ​ന​യ്ക്കാ​യി ത​ങ്ങ​ൾ​ക്കു വി​ട്ടുന​ൽ​ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.