തീരദേശ സംരക്ഷണത്തിനായി പുതിയ കേന്ദ്രസേന രൂപീകരിക്കും
തീരദേശ സംരക്ഷണത്തിനായി പുതിയ കേന്ദ്രസേന രൂപീകരിക്കും
Monday, October 21, 2019 12:29 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി പു​തി​യ കേ​ന്ദ്ര​സേ​ന രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശി​പാ​ർ​ശ. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ് എ​ന്നി​വ​യ്ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ സെ​ൻ​ട്ര​ൽ മ​റൈ​ൻ പോ​ലീ​സ് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശം. അ​ടു​ത്ത മാ​സം ചേ​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

സം​സ്ഥാ​ന കോ​സ്റ്റ​ൽ പോ​ലീ​സ്, ഇ​ന്ത്യ​ൻ കോ​സ്റ്റ​ൽ ഗാ​ർ​ഡ് (ഐ​സി​ജി), ഇ​ന്ത്യ​ൻ നേ​വി എ​ന്നി​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള​ത്. ഇ​വ​രോ​ടൊ​പ്പം അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ മ​റൈ​ൻ പോ​ലീ​സ് ഫോ​ഴ്സി​നെ​യും നി​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം. ഇ​ന്ത്യ​യു​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഭീ​ക​ര സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​യി​ടു​ന്നു എ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.


13 സം​സ്ഥാ​ന​ങ്ങ​ൾ, 1197 ദ്വീ​പു​ക​ൾ, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന 7516 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന സ​മു​ദ്ര തീ​ര​മാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഈ ​തീ​ര​ദേ​ശ​ത്തി​ന്‍റെ പ്രാ​ഥ​മി​ക സു​ര​ക്ഷ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റേ​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള​ത്. ഇ​തോ​ടൊ​പ്പം അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ത്തെ​യും നി​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

2016ൽ ​തു​ട​ങ്ങി​യ ആ​ലോ​ച​ന​ക​ളാ​ണ് മ​റൈ​ൻ പോ​ലീ​സ് ഫോ​ഴ്സി​നു പി​ന്നി​ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മ​റ്റ് കേ​ന്ദ്ര​സേ​ന​ക​ളെ പോ​ലെ പ്ര​ത്യേ​കം സൈ​നി​ക​ർ, നി​യ​മ​ങ്ങ​ൾ, ച​ട്ട​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന ശൈ​ലി, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മ​റൈ​ൻ പോ​ലീ​സി​നു​മു​ണ്ടാ​കും. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ റാ​ങ്കി​ലു​ള്ള ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​കും ഇ​തി​ന്‍റെ മേ​ധാ​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.