ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രിക്കെതി​രാ​യ ലൈംഗിക സിഡി കേസ്: വിചാരണയ്ക്കു സ്റ്റേ
ഛത്തീ​സ്ഗ​ഡ്  മു​ഖ്യ​മ​ന്ത്രിക്കെതി​രാ​യ ലൈംഗിക സിഡി കേസ്:  വിചാരണയ്ക്കു സ്റ്റേ
Monday, October 21, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ലി​നെ​തി​രാ​യ ലൈം​ഗി​ക സി​ഡി കേ​സി​ന്‍റെ വി​ചാ​ര​ണ സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. കേ​സി​ന്‍റെ വി​ചാ​ര​ണ ഛത്തീ​സ്ഗ​ഡി​നു പു​റ​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്ന സി​ബി​ഐ​യു​ടെ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഹ​ർ​ജി​യി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ലി​നു നോ​ട്ടീ​സ് അ​യ​ച്ചു.

ബി​ജെ​പി​യു​ടെ മു​ൻ മ​ന്ത്രി രാ​ജേ​ഷ് മു​നാ​ട്ടി​നെ​തി​രേ വ്യാ​ജ ലൈം​ഗി​ക സി​ഡി ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ കേ​സ്. ഈ ​കേ​സ് സി​ബി​ഐ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണ​പ​ക്ഷ​വും കേ​സി​ലെ സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്കു മാ​റ്റ​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ട് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ൾ ഇ​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സി​ബി​ഐ​ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.