തീരദേശ പരിപാലന നിയമലംഘനം: സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ്
തീരദേശ പരിപാലന നിയമലംഘനം: സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ്
Monday, October 21, 2019 11:29 PM IST
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം ചി​ല​വ​ന്നൂ​രി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു സു​പ്രീംകോ​ട​തി നോ​ട്ടീ​സ്. ചെ​ല​വ​ന്നൂ​രി​ലെ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ന​വീ​ൻ സി​ൻ​ഹ, ബി.​ആ​ർ. ഗ​വാ​യി എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചി​ല​വ​ന്നൂ​ർ കാ​യ​ൽ പ്ര​ദേ​ശ​ത്തു നി​ർ​മി​ച്ച 13 കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ചി​ല​വ​ന്നൂ​ർ സ്വ​ദേ​ശി എ.​വി. ആ​ന്‍റ​ണി​യു​ടെ പ​രാ​തി​പ്ര​കാ​രം 2015ലെ​ടു​ത്ത കേ​സി​ൽ 14 പേ​ർ​ക്കെ​തി​രേ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്യാ​നി​രി​ക്കേ​യാ​ണ് ഹൈ​ക്കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ സി​റി​ൾ പോ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രേ ആ​ന്‍റ​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ന്ന​ത്.


കേ​ര​ള​ത്തി​ൽ തീ​ര​ദേ​ശ നി​യ​മം ലം​ഘി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യു​ണ്ടെ​ന്ന് ആ​ന്‍റ​ണി​ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക ല​ക്ഷ്മി കൈ​മ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.