ഡൽഹിയിൽ കേരള കോണ്‍ഗ്രസ് യൂണിറ്റ് തുടങ്ങുമെന്ന് പി.സി. തോമസ്
Tuesday, October 22, 2019 11:59 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ണ്‍ഗ്ര​സ് ഡ​ൽ​ഹി​യി​ൽ യൂ​ണി​റ്റ് തു​ട​ങ്ങു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി തോ​മ​സ്. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്ത​താ​യും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യും എ​ന്ന​തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളു​ടെ ഈ ​ആ​വ​ശ്യം കേ​ര​ള കോ​ണ്‍ഗ്ര​സ് അം​ഗീ​ക​രി​ച്ച​തെ​ന്നും പി.​സി തോ​മ​സ് പ​റ​ഞ്ഞു.


കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​ര​വ​ധി ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ പ​ല​തും രാ​ഷ്ട്രീ​യം നോ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ല. ആ​യു​ഷ്മാ​ൻ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെടെ കേ​ര​ള കോ​ണ്‍ഗ്ര​സ് ഡ​ൽ​ഹി യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.