ഗോദാവരിയിൽ മുങ്ങിയ ബോട്ട് 38 ദിവസത്തിനുശേഷം കണ്ടെത്തി
Tuesday, October 22, 2019 11:59 PM IST
അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരിനദിയിൽ മുങ്ങിയ ബോട്ട് 38 ദിവസത്തിനുശേഷം കണ്ടെടുത്തു. റോയൽ വസിഷ്ഠ എന്നു പേരായ ബോട്ട് മുങ്ങി51 പേരായിരുന്നു മരിച്ചത്. 200 അടി താഴ്ചയിൽനിന്നു കണ്ടെത്തിയ ബോട്ട് തകർന്ന നിലയിലാണ്. ബോട്ടിൽനിന്ന് അഴുകിയനിലയിലുള്ള ഏതാനും മൃതദേഹങ്ങളും കണ്ടെടുത്തു. സെപ്റ്റംബർ 15നായിരുന്നു അപകടം. 26 പേരെ രക്ഷപ്പെടുത്തി. 39 പേരുടെ മൃതദേഹങ്ങൾ പലപ്പോഴായി കണ്ടെടുത്തിരുന്നു.