630 കോടിയുടെ അഴിമതി: മുൻ ത്രിപുര മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദൽ ചൗധരി അറസ്റ്റിൽ
Wednesday, October 23, 2019 12:29 AM IST
അ​​​ഗ​​​ർ​​​ത്ത​​​ല: 630 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ ത്രി​​​പു​​​ര പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി ബാ​​​ദ​​​ൽ ചൗ​​​ധ​​​രി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു ചൗ​​​ധ​​​രി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കീ​​​ഴ്ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹം ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ചൗ​​​ധ​​​രി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും രോ​​​ഗം ഭേ​​​ദ​​​മാ​​​കു​​​ന്പോ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​മെ​​​ന്നും വെ​​​സ്റ്റ് ത്രി​​​പു​​​ര എ​​​സ്പി മ​​​ണി​​​ക് ദാ​​​സ് പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, ബാ​​​ദ​​​ൽ ചൗ​​​ധ​​​രി​​​യു​​​ടെ ആരോഗ്യനി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. മു​​​ൻ ത്രി​​​പു​​​ര മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ണി​​​ക് സ​​​ർ​​​ക്കാ​​​രും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഗൗ​​​തം ദാ​​​സും തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ചൗ​​​ധ​​​രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ സു​​​നി​​​ൽ ഭൗ​​​മി​​​ക്കി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി യ​​​ശ്പാ​​​ൽ സിം​​​ഗി​​​നെ​​​തി​​​രേ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.