ബിഎസ്എൻഎൽ, എംടിഎൻഎൽ ലയനം: ആശങ്കകൾ അകന്നു
ബിഎസ്എൻഎൽ, എംടിഎൻഎൽ  ലയനം: ആശങ്കകൾ അകന്നു
Thursday, October 24, 2019 12:06 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​ന്പ​നി​ക​ൾ ര​ണ്ടി​നെ​യും സ​ർ​ക്കാ​ർ വി​റ്റൊ​ഴി​യും എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ന​ല​ത്തെ കാ​ബി​ന​റ്റ് തീ​രു​മാ​നം ആ​ശ്വാ​സ​മാ​യി. ക​ന്പ​നി​ക​ൾ ല​യി​പ്പി​ക്കു​ക​യും വി​ആ​ർ​എ​സ് ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ങ്കി​ലും വി​ല്പ​ന ല​ക്ഷ്യ​മ​ല്ലെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു.

മാ​സ​ങ്ങ​ളാ​യി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വൈ​കു​ക​യാ​ണ്. ഈ ​മാ​സ​വും ക​ഥ​യി​ൽ മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 13,804 കോ​ടി രൂ​പ​യാ​ണു ബി​എ​സ്എ​ൻ​എ​ൽ വ​രു​ത്തി​യ ന​ഷ്ടം 2017-18-ൽ 7993 ​കോ​ടി, 2016-17-ൽ 4793 ​കോ​ടി, 2015-16-ൽ 4859 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ന​ഷ്ടം. എം​ടി​എ​ൻ​എ​ലും വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്ട​ത്തി​ലാ​ണ്.


വി​ആ​ർ​എ​സ് പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​യും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ പി​രി​യു​ക​യും ചെ​യ്യു​ന്ന​തോ​ടെ ഇ​വ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം നാ​ലി​ലൊ​ന്നാ​കും എ​ന്നാ​ണു പ്ര​തീ​ക്ഷ. ബി​എ​സ്എ​ൻ​എ​ലി​ലെ 1.76 ല​ക്ഷം പേ​രി​ൽ പ​കു​തി ആ​റു വ​ർ​ഷ​ത്തി​ന​കം പി​രി​യും. ഉ​ള്ള ജീ​വ​ന​ക്കാ​രി​ൽ പ​കു​തി വി​ആ​ർ​എ​സ് സ്വീ​ക​രി​ച്ചാ​ൽ ശേ​ഷം സം​ഖ്യ 40000-ൽ ​താ​ഴെ​യാ​കും. എം​ടി​എ​ൻ​എ​ലി​ൽ 22,000 പേ​രു​ള്ള​തി​ൽ 16,000 പേ​ർ ആ​റു വ​ർ​ഷ​ത്തി​ന​കം റി​ട്ട​യ​ർ ചെ​യ്യും.

ബി​എ​സ്എ​ൻ​എ​ലി​ന് 11.6 കോ​ടി​യും എം​ടി​എ​ൻ​എ​ലി​ന് 67 ല​ക്ഷ​വും വ​രി​ക്കാ​രാ​ണ് ഉ​ള്ള​ത്. മൊ​ത്തം മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ 10.22 ശ​ത​മാ​ന​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.