ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു മർദനം: വനിതാ കമ്മീഷൻ കേസെടുത്തു
Saturday, November 9, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക - പോ​ലീ​സ് സം​ഘ​ട്ട​ന​ത്തി​നി​ടെ വ​നി​ത ഐ​പി​എ​സ് ഓ​ഫീ​സ​റെ അ​ഭി​ഭാ​ഷ​ക​ർ കൂ​ട്ടം ചേ​ർ​ന്ന് കൈ​യേ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു. നോ​ർ​ത്ത് ഡ​ൽ​ഹി ഡി​സി​പി മോ​ണി​ക്ക ഭ​ര​ദ്വാ​ജ് ഐ​പി​എ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ബാ​ർ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ സ​മ​രം ഇ​ന്ന​ലെ​യും തു​ട​ർ​ന്നു.

ജി​ല്ലാ ഡി​സി​പി എ​ന്ന നി​ല​യി​ലാ​ണ് സം​ഘ​ർ​ഷ സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നു മോ​ണി​ക്ക ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു. അ​ക്ര​മ​ത്തെ​ക്കു​റി​ച്ചു ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ത​നി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാംത​ന്നെ ജു​ഡീ​ഷ​ൽ സ​മി​തി​ക്കു മു​ൻ​പാ​കെ മാ​ത്ര​മേ ഇ​നി ബോ​ധി​പ്പി​ക്കൂ എ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ക്ര​മ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ആ​ദ്യ​മാ​യാ​ണ് ഡി​സി​പി ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് സേ​ന​യ്ക്കു​പു​റ​ത്തു പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സി​ലെ ര​ണ്ടു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ന​ലെ ക​മ്മീ​ഷ​ണ​ർ സ്ഥ​ലം​മാ​റ്റി. സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് സിം​ഗ്, അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഹ​രീ​ന്ദ​ർ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.
തീ​സ് ഹ​സാ​രി കോ​ട​തി വ​ള​പ്പി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ഭി​ഭാ​ഷ​ക​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​തി​ന്‍റെ തൊ​ട്ട​രു​കി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്ക​വേ​യാ​ണ് കൂ​ട്ടം ചേ​ർ​ന്നെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ർ വ​നി​ത ഐ​പി​എ​സ് ഓ​ഫീ​സ​റെ കൈ​യേ​റ്റം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.