നോട്ട് നിരോധനം: തുഗ്ലക് വിഡ്ഢിത്തത്തിന്‍റെ വാർഷികമെന്നു സോണിയ
നോട്ട് നിരോധനം: തുഗ്ലക് വിഡ്ഢിത്തത്തിന്‍റെ  വാർഷികമെന്നു സോണിയ
Saturday, November 9, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും. നോ​ട്ട് നി​രോ​ധ​ന​മെ​ന്ന തു​ഗ്ല​ക് വി​ഡ്ഢി​ത്ത​ത്തി​ന്‍റെ വാ​ർ​ഷി​ക​മെ​ന്നാ​ണ് സോ​ണി​യ വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ നേ​രി​ട്ടാ​ക്ര​മി​ച്ച ന​ട​പ​ടി​യാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​നം. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ഭ​ര​ണ​രീ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന​മെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.

നി​രോ​ധ​ന​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ലും ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ട ഫ​ല​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത നേ​ട്ട​ങ്ങ​ളൊ​ന്നും ത​ന്നെ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നി​രോ​ധി​ച്ച നോ​ട്ടു​ക​ളി​ൽ 99.3 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ത​ന്നെ വ്യ​ക്ത​മാ​ക്കി. നോ​ട്ട് നി​രോ​ധ​ന​ത്തി​ന് ശേ​ഷ​വും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യാ​ണു കാ​ണു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഫ​ലം എ​ന്താ​യി​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​ധാ​ന​മ​ന്ത്രി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും നോ​ട്ട് നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​ത് ത​ന്നെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യം ഈ ​ദു​ര​ന്തം ക്ര​മേ​ണ മ​റ​ക്കു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, രാ​ജ്യ​വും രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​വും ഇ​ത് മ​റ​ക്കു​ക​യോ പൊ​റു​ക്കു​ക​യോ ഇ​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് ഉ​റ​പ്പു ന​ൽ​കു​ന്നു എ​ന്നും സോ​ണി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം എ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി നോ​ട്ട് നി​രോ​ധ​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​നു ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും നി​ര​വ​ധി ആ​ളു​ക​ളെ തൊ​ഴി​ൽ ര​ഹി​ത​രാ​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യാ​ണ് നോ​ട്ട് നി​രോ​ധ​നം. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഇ​തു​വ​രെ നീ​തി​ക്ക് മു​ന്നി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും ട്വി​റ്റ​റി​ൽ കു​റ്റ​പ്പെ​ടു​ത്തി. ആ​രെ​ങ്കി​ലും ഈ ​ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റു​ണ്ടോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.