കർതാർപുർ ഇടനാഴി ഉദ്ഘാടനം ചെയ്തു
Sunday, November 10, 2019 2:32 AM IST
ദേ​​​​രാ​​​​ബാ​​​​ബ നാ​​​​നാ​​​​ക് (പ​​​​ഞ്ചാ​​​​ബ്)- ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ (പാ​​​​ക്കി​​​​സ്ഥാ​​​​ൻ): പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഗു​​​​രു​​​​ദ്വാ​​​​ര ദ​​​​ർ​​​​ബാ​​​​ർ സാ​​​​ഹി​​​​ബും പ​​​​ഞ്ചാ​​​​ബി​​​​ലെ ദേ​​​​രാ​​​​ബാ​​​​ബ നാ​​​​നാ​​​​ക് തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​വും ത​​​​മ്മി​​​​ൽ ബ​​​​ന്ധി​​​​ക്കു​​​​ന്ന ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഇ​​​​ട​​​​നാ​​​​ഴി ഉ​​​​ദ്ഘ​​​​ടാ​​​​നം ചെ​​​​യ്തു. ദേ​​​​രാ​​​​ബാ​​​​ബ നാ​​​​നാ​​​​കി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും ക​​​​ർ​​​​താ​​​​ർ​​​​പു​​​​രി​​​​ൽ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​നും ഇ​​​​ട​​​​നാ​​​​ഴി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഗു​​​​രു​​​​ദ്വാ​​​​ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​യു​​​​ടെ വൈ​​​​കാ​​​​രി​​​​കത മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ത്തി​​​​ൽ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. ഇ​​​​ട​​​​നാ​​​​ഴി​​​​യു​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഭാ​​​​ഗം നി​​​​ർ​​​​മി​​​​ച്ച തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ഷി​​​​ക്കാ​​​​ർ മ​​​​സി​​​​ഹാ​​​​ൻ ബി​​​​എ​​​​സ്എ​​​​ഫ് ക്യാ​​​​ന്പി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​മ്മേ​​​​ള​​​​നത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്ക​​​​വേ മോ​​​​ദി ന​​​​ന്ദി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഗു​​​​രു​​​​ദ്വാ​​​​ര​​​​യി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​​​ബാ​​​​ച്ച് സം​​​​ഘ​​​​ത്തി​​​​ന്‍റെ ഫ്ലാ​​​​ഗ് ഓ​​​​ഫ് ക​​​​ർ​​​​മ​​​​വും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഗു​​​​രു​​​​നാ​​​​നാ​​​​ക് ദേ​​​​വി​​​​ന്‍റെ 550-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഇ​​​​ട​​​​നാ​​​​ഴി നി​​​​ർ​​​​മി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 12 ആ​​​​ണ് ഗു​​​​രു​​​​നാ​​​​നാ​​​​ക്കി​​​​ന്‍റെ ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​കം. ഗു​​​​ഗു​​​​നാ​​​​നാ​​​​ക് മ​​​​ര​​​​ണം വ​​​​രെ 18 വ​​​​ർ​​​​ഷം ക​​​​ർ​​​​താ​​​​ർ​​​​പു​​​​രി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


ക​​​​ർ​​​​താ​​​​ർ​​​​പു​​​​രി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ ഇ​​​​ട​​​​നാ​​​​ഴി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഉ​​​​ദ്ഘാ​​​​ട​​​​ന വേ​​​​ദി​​​​യി​​​​ൽ വ​​​​ലി​​​​യൊ​​​​രു കൃ​​​​പാ​​​​ണും (സി​​​​ക്കു​​​​കാ​​​​രു​​​​ടെ ആ‍യു​​​​ധം) പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ർ​​​​താ​​​​ർ​​​​പു​​​​ർ ഇ​​​​ട​​​​നാ​​​​ഴി​​​​യു​​​​ടെ പ്ര​​​​ാധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് വ​​​​രെ അ​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ​​​​തി​​​​നാ‍യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ സാ​​​​ക്ഷി​​​​യാ​​​​ക്കി ഇ​​​​മ്രാ​​​​ൻ പ​​​​റ​​​​ഞ്ഞു. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ്, ന​​​​വ​​​​ജ്യോ​​​​ത് സിം​​​​ഗ് സി​​​​ദ്ദു എ​​​​ന്നി​​​​വ​​​​ർ തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​യി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ആ​​​​ദ്യ​​​​ബാ​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ക സം​​​​ഘ​​​​ത്തെ​​​​യും ഇ​​​​മ്രാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.