ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യും
ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യും
Monday, November 11, 2019 12:39 AM IST
ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ ഒ​രു ല​ക്ഷം ട​ണ്‍ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സ​വാ​ള വി​ല കി​ലോ​ഗ്രാ​മി​നു 100 രൂ​പ​യ്ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ശ​നി​യാ​ഴ്ച ചേ​ർ​ന്ന ഭ​ക്ഷ്യ- ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി​മാ​രു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​നാ​ണ് ഇ​ക്കാ​ര്യമ​റി​യി​ച്ച​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എം​എം​ടി​സി​ക്കാ​ണ് ഇ​റ​ക്കു​മ​തി​യു​ടെ ചു​മ​ത​ല.


ന​വം​ബ​ർ 15നും ​ഡി​സം​ബ​ർ 15നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ത് നാ​ഫെഡി​ലൂ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ​ത്തി​ക്കും. ന​വം​ബ​ർ 14നും 18​നു​മാ​യി യു​എ​ഇ​യി​ൽ നി​ന്ന് 2000 ട​ണ്‍ സ​വാ​ള തു​റ​മു​ഖ​ത്തെ​ത്തു​മെ​ന്ന് എം​എം​ടി​സി​യും വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.