ക്രൈസ്തവ പിന്നോക്കാവസ്ഥ: പ്രത്യേക സമിതിയെ നിയമിക്കണമെന്ന് ലെയ്റ്റി കൗണ്‍സിൽ
ക്രൈസ്തവ പിന്നോക്കാവസ്ഥ:  പ്രത്യേക സമിതിയെ നിയമിക്കണമെന്ന്  ലെയ്റ്റി കൗണ്‍സിൽ
Thursday, November 14, 2019 12:07 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ പി​ന്നോ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പംന​ൽ​കാ​നു​മാ​യി പ്ര​ത്യേ​ക ​സ​മി​തി​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ക്ക​ണ​മെ​ന്ന് സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍സി​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​ ജോ​ർ​ജ് കു​ര്യ​ന് സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലും ന​ട​ത്തി​പ്പി​നാ​യു​ള്ള സ​മി​തി​ക​ളി​ലും ക്രൈ​സ്ത​വ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട് വി​വേ​ച​ന​മാ​ണ് നി​ര​ന്ത​രം കാ​ണി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ 80:20 അ​നു​പാ​തം പോ​ലും ഒ​രു പ​ഠ​ന​വു​മി​ല്ലാ​തെ ന​ട​പ്പാ​ക്കി​യതാണെന്നാ​ണ് വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. മാ​റി​മാ​റി​ ഭ​രി​ച്ച സ​ർ​ക്കാ​രു​ക​ളു​ടെ ക്രൈ​സ്ത​വനീ​തി​നി​ഷേ​ധ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.


മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച സ​ച്ചാ​ർ ക​മ്മി​റ്റി പോ​ലെ ഇ​ന്ത്യ​യി​ലെ ക്രൈ​സ്ത​വ ​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പി​ന്നോ​ക്കാ​വ​സ്ഥ​യും പ​ഠി​ക്കാ​നും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കാ​നും പ​ഠ​ന​സ​മി​തി​യെ നി​യ​മി​ക്ക​ണ​മെ​ന്ന് വി.​സി.​ സെ​ബാ​സ്റ്റ്യ​ൻ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലെ​യ്റ്റി കൗ​ണ്‍സി​ൽ ന​ട​ത്തി​യ പ​ഠ​ന​റി​പ്പോ​ർ​ട്ടും സ​ർ​വേ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നു കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.