ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ് നിലനിൽക്കും: ജസ്റ്റീസ് നരിമാൻ
Saturday, November 16, 2019 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല കേ​സി​ലെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ രം​ഗ​ത്ത്. കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ വ്യ​ക്ത​മാ​ക്കി. കോ​ണ്‍ഗ്ര​സ് നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച ശ​ബ​രി​മ​ല വി​ധി​യി​ൽ ത​ങ്ങ​ളു​ടെ ഭി​ന്ന വി​ധി നി​ങ്ങ​ൾ വാ​യി​ച്ചു നോ​ക്ക​ണം. വി​ധി​യെ കു​റി​ച്ചു നി​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക. കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ക​ളി​ക്കാ​നു​ള്ള​ത​ല്ല.


ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു നി​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നോ​ടു പ​റ​യ​ണ​മെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന്‍റെ പേ​ര് സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ജ​സ്റ്റീ​സ് ന​രി​മാ​ൻ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് ന​രി​മാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് ന​രി​മാ​ന്‍റെ രോ​ഷം. എ​ന്നാ​ൽ, വി​ഷ​യ​ത്തെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ത​യാ​റാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.