നേവിയുടെ പരിശീലന വിമാനം തകർന്നുവീണു, പൈലറ്റുമാർ രക്ഷപ്പെട്ടു
Sunday, November 17, 2019 1:00 AM IST
പ​​​​​നാ​​​​​ജി: ​​​​​നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ മി​​​​​ഗ് 29കെ ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​നവി​​​​​മാ​​​​​നം ഗോ​​​​​വ​​​​​യി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു. ഇ​​​​​തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ര​​​​​ണ്ടു പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കാ​​​​തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി റി​​​​​യ​​​​​ർ അ​​​​​ഡ്മി​​​​​റ​​​​​ൽ ഫി​​​​​ലി​​​​​പ്പോ​​​​​സ് ജോ​​​​​ർ​​​​​ജ് പൈ​​​നു​​​മൂ​​​ട്ടി​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

ഡാ​​​​​ബോ​​​​​ലി​​​​​മി​​​​​ലു​​​​​ള്ള നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ ഐ​​​​​എ​​​​​ൻ​​​​​എ​​​​​സ് ഹ​​​​​ൻ​​​​​സ വ്യോ​​​​​മ​​​​​താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് പ​​​​​തി​​​​​വു​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നു പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​മാ​​​​​നം. എ​​​​​ൻ​​​​​ജി​​​​​നു തീ​​​​​പി​​​​​ടി​​​​​ച്ച് പ​​​​​നാ​​​​​ജി​​​​​ക്കു 15 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ വെ​​​​​ർ​​​​​ന​​​​​യി​​​​​ൽ ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു. വി​​​​​മാ​​​​​നം ജ​​​​​ന​​​​​വാ​​​​​സ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ​​​​​തി​​​​​ക്കു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ പൈ​​​​​ല​​​​​റ്റു​​​​​മാ​​​​​ർ​​​​​ക്ക് ക​​​​​ഴി​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.