ജസ്റ്റീസ് ബോ​ബ്ഡെ ഇ​ന്ന് ചീഫ് ജസ്റ്റീസായി സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും
ജസ്റ്റീസ് ബോ​ബ്ഡെ  ഇ​ന്ന് ചീഫ് ജസ്റ്റീസായി  സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും
Monday, November 18, 2019 12:23 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തി​​ന്‍റെ 47-ാമ​​ത് ചീ​​ഫ് ജ​​സ്റ്റീ​​സാ​​യി എ​​സ്.​​എ. ബോ​​ബ്ഡെ ഇ​​ന്ന് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കും. രാ​​വി​​ലെ രാ​ഷ്‌​ട്ര​പ​​തി ഭ​​വ​​നി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ രാ​ഷ്‌​ട്ര​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും. ചീ​​ഫ് ജ​​സ്റ്റീ​​സ് ര​​ഞ്ജ​​ൻ ഗൊ​​ഗോ​​യ് ഇ​​ന്ന​​ലെ വി​​ര​​മി​​ച്ച ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് സു​​പ്രീം കോ​​ട​​തി​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ മു​​തി​​ർ​​ന്ന ജ​​ഡ്ജി​​യാ​​യ ശ​​ര​​ദ് അ​​ര​​വി​​ന്ദ് ബോ​​ബ്ഡെ​​യെ നി​​യ​​മി​​ച്ച​​ത്.


വി​​ര​​മി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി ചീ​​ഫ് ജ​​സ്റ്റീ​​സ് ര​​ഞ്ജ​​ൻ ഗൊ​​ഗോ​​യി​​യാ​​ണ് ജ​​സ്റ്റീ​​സ് ബോ​​ബ്ഡെ​​യു​​ടെ പേ​​ര് പു​​തി​​യ ചീ​​ഫ് ജ​​സ്റ്റീ​​സ് സ്ഥാ​​ന​​ത്തേ​​ക്കു നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​ത്. 2021 ഏ​​പ്രി​​ൽ 23 വ​​രെ​​യാ​​ണ് ജ​​സ്റ്റീ​​സ് ബോ​​ബ്ഡെ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക കാ​​ലാ​​വ​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.