അയോധ്യ: പുനഃപരിശോധനാ ഹർജി തീരുമാനം മുസ്‌ലിം‌ലീഗ് സ്വാഗതം ചെയ്തു
Tuesday, November 19, 2019 1:09 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മിത​ർ​ക്ക​ത്തി​ലു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​നു​ള്ള മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ നേ​തൃ​ത്വം. കോ​ട​തിവി​ധി​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ കേ​സി​ലെ ക​ക്ഷി​ക​ളെ​ല്ലാം ചേ​ർ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്നും ദേ​ശീ​യ സ​മി​തി യോ​ഗ​ത്തി​നു ശേ​ഷം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി വ്യ​ക്ത​മാ​ക്കി.


അ​യോ​ധ്യ​യി​ൽ ബാ​ബ്റി മ​സ്ജി​ദ് നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ഭൂ​മി ക്ഷേ​ത്രം പ​ണി​യാ​ൻ വി​ട്ടു​ന​ൽ​കി​യ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡും ജാ​മി​യ​ത്ത് ഉ​ൽ​മ ഹി​ന്ദ് എ​ന്ന ക​ക്ഷി​യു​മാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് ഞാ​യ​റാ​ഴ്ച അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.