ബിജെപിയെ ഗോറിയോട് ഉപമിച്ച് ശിവസേന
Tuesday, November 19, 2019 11:35 PM IST
മും​​​ബൈ: ബി​​​ജെ​​​പി​​​യെ, ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക ഭ​​​ര​​​ണ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച മു​​​ഹ​​​മ്മ​​​ദ് ഗോ​​​റി​​​യോ​​​ട് ഉ​​​പ​​​മി​​​ച്ച് ശി​​​വ​​​സേ​​​ന. ശി​​​വ​​​സേ​​​നാ പ​​​ത്ര​​​മാ​​​യ സാ​​​മ്‌​​​ന‍യി​​​ലെ മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​യെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഹി​​​ന്ദു രാ​​​ജാ​​​വാ​​​യ പൃ​​​ഥ്വി​​​രാ​​​ജ് ച​​​വാ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഗോ​​​റി​​​യെ നി​​​ര​​​വ​​​ധി​​ത​​​വ​​​ണ തോ​​​ല്പി​​​ച്ചു. പ​​​ക്ഷേ, ജീ​​​വ​​​നെ​​​ടു​​​ത്തി​​​ല്ല. ഗോ​​​റി അ​​​വ​​​സാ​​​നം വി​​​ജ​​​യം വ​​​രി​​​ച്ച​​​തി​​​നു പി​​​ന്ന​​​ലെ പൃ​​​ഥ്വി​​​രാ​​​ജി​​​നെ വ​​ധി​​ച്ചു. ഇ​​​തു​​​പോ​​​ലെ ന​​​ന്ദി​​​കെ​​​ട്ട സ്വ​​​ഭാ​​​വ​​​മാ​​​ണ് ബി​​​ജെ​​​പി സേ​​​ന​​​യോ​​​ടു കാ​​​ണി​​​ക്കു​​​ന്ന​​​ത്. ന​​​ന്ദി​​​കെ​​​ട്ട ബി​​​ജെ​​​പി​​​ക്കാ​​​രെ ശി​​​വ​​​സേ​​​ന പ​​​ല​​​ത​​​വ​​​ണ വെ​​​റു​​​തേ വി​​​ട്ടു. ഒ​​​ടു​​​ക്കം അ​​​വ​​​ർ ശി​​​വ​​​സേ​​​ന​​​യെ പി​​​ന്നി​​​ൽ​​​നി​​​ന്നു കു​​​ത്തി.


എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി കെ​​​ട്ടി​​​പ്പെ​​​ടു​​​ക്കാ​​​ൻ ശി​​​വ​​​സേ​​​ന സ​​​ഹാ​​​യി​​​ച്ച സ​​​മ​​​യ​​​ത്ത്, ബി​​​ജെ​​​പി​​​യെ ഇ​​​പ്പോ​​​ൾ ന​​​യി​​​ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളെ​​​ല്ലാം കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു. ശി​​​വ​​​സേ​​​ന​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കാ​​​ൻ ധൈ​​​ര്യം കാ​​​ണി​​​ച്ച ബി​​​ജെ​​​പി​​​യെ പി​​​ഴു​​​തെ​​​റി​​​യു​​​മെ​​​ന്നും മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.