ഒരു ദിവസം എട്ടു പുസ്തകങ്ങൾ: ആനന്ദബോസിന് ചരിത്രനേട്ടം
Thursday, November 21, 2019 12:07 AM IST
ന്യൂ​ഡ​ൽ​ഹി: ദീ​പി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം ഉ​ൾ​പ്പെ​ടെ ഒ​രേ ദി​വ​സം എ​ട്ടു പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു ഡോ. ​സി. വി. ​ആ​ന​ന്ദ​ബോ​സ് ച​രി​ത്രം സൃ​ഷ്ടി​ച്ചു. അ​ടു​ത്തി​ടെ സ​മാ​പി​ച്ച ഷാ​ർ​ജ അ​ന്ത​ർ​ദേ​ശി​യ പു​സ്ത​ക മേ​ള​യി​ലാ​ണ് ഒ​രേ ര​ച​യി​താ​വി​ന്‍റെ എ​ട്ടു പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്ത​ത്.

അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ലി​റ്റ​റ​റി ഫോ​റ​ത്തി​ന്‍റെ ര​ണ്ടു ല​ക്ഷം രൂ​പ​യും കീ​ർ​ത്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ലി​റ്റ​റ​റി അ​വാ​ർ​ഡും ഐ​എ​എ​സി​ൽ നി​ന്നു കേ​ന്ദ്ര​സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച ആ​ന​ന്ദ​ബോ​സി​നു ല​ഭി​ച്ചു. ദീ​പി​ക​യി​ൽ ’ഇ​ങ്ങ​നെ​യും ഒ​രു ലോ​കം’ എ​ന്ന പം​ക്തി​യി​ൽ ആ​ന​ന്ദ​ബോ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഇം​ഗ്ലീ​ഷി​ൽ അ​ദ്ദേ​ഹം ര​ചി​ച്ച ’സൈ​ല​ൻ​സ് സൗ​ണ്ട്സ് ഗു​ഡ്’ എ​ന്ന കൃ​തി​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ലൂ​ടെ​യാ​ണു ത​ന്‍റെ സാ​ഹി​ത്യ ജീ​വി​തം ആ​രം​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​ബോ​സി​ന്‍റെ കു​ടും​ബ​ത്തി​നു വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​നു​മാ​യാ​യു​ള്ള ആ​ത്മ​ബ​ന്ധം സു​വി​ദി​ത​മാ​ണ്. ഇ​പ്പോ​ൾ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണു ബോ​സ്. കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളു​മാ​യി ചേ​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​ണ് ഇ​പ്പോ​ൾ ആ​ന​ന്ദ​ബോ​സ്. മേ​ഘാ​ല​യ സ​ർ​ക്കാ​രി​ൻ​റെ ഉ​പ​ദേ​ഷ്ടാ​വും ഇ​ൻ​വെ​സ്റ്റ്മെ​ൻ​റ് പ്ര​മോ​ഷ​ൻ ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നും കൂ​ടി​യാ​യ ഇ​ദ്ദേ​ഹം യു​എ​ൻ ഉ​പ​ദേ​ശ​ക​സ​മി​തി​യാ​യ ഹാ​ബി​റ്റാ​റ്റ് അ​ല​യ​ൻ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യും തു​ട​രു​ന്നു.


കൈ​ത​പ്പു​റം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി ചെ​യ​ർ​മാ​നാ​യു​ള്ള ജൂ​റി ആ​ന​ന്ദ​ബോ​സി​ന്‍റെ പു​സ്ത​ക​ങ്ങ​ളെ പ്ര​ഥ​മ സ്വാ​തി തി​രു​നാ​ൾ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ദ്ധ​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഫെ​ലോ​ഷി​പ്പ്, ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ഫെ​ലോ​ഷി​പ്പ്, ല​യ​ണ്‍സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ്, അ​ക്ഷ​യ പു​ര​സ്കാ​രം, ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും ബോ​സി​ന്‍റെ കൃ​തി​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലും ഇം​ന്തീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി ആ​ന​ന്ദ​ബോ​സി​ന്േ‍റ​താ​യി 40 പു​സ്ത​ക​ങ്ങ​ൾ ഇ​തി​നോ​ട​കം പ്ര​കാ​ശ​നം ചെ​യ്തു. ക​വി​ത, നോ​വ​ൽ, ചെ​റു​ക​ഥ, ഉ​പ​ന്യാ​സ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ന​ന്ദ​ബോ​സ് സ​ജീ​വ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.