ശിവസേന തീവ്രനിലപാടുകൾ ഉപേക്ഷിക്കണം: കോൺഗ്രസ്, എൻസിപി
Thursday, November 21, 2019 12:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: ​​മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ സ​​ഖ്യ സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി ശി​​വ​​സേ​​ന​​യ്ക്കു മു​​ന്നി​​ൽ നി​​ബ​​ന്ധ​​ന​​ക​​ൾ​​വ​​ച്ച് കോ​​ൺ​​ഗ്ര​​സും എ​​ൻ​​സി​​പി​​യും. ശി​​വ​​സേ​​ന ഇ​​നി​​യു​​ള്ള കാ​​ല​​ത്ത് തീ​​വ്ര ഹി​​ന്ദു​​ത്വ നി​​ല​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്ന് അ​​ക​​ന്നു നി​​ൽ​​ക്ക​​ണ​​മെ​​ന്ന് ഇ​​രു പാ​​ർ​​ട്ടി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി​​ട്ടാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.ഇ​​തി​​നി​​ടെ, സ​​മ​​യം പ​​രി​​മി​​ത​​മാ​​ണെ​​ന്ന സ​​ത്യം കോ​​ണ്‍​ഗ്ര​​സ് മ​​ന​​സി​​ലാ​​ക്ക​​ണ​​മെ​​ന്നു എ​​ൻ​​സി​​പി നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.


മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, കെ.​​സി വേ​​ണു​​ഗോ​​പാ​​ൽ, അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ, ജ​​യ​​റാം ര​​മേ​​ഷ്, പൃ​​ഥ്വി​​രാ​​ജ് ചൗ​​ഹാ​​ൻ എ​​ന്നീ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഇ​​ന്ന​​ലെ പ​​വാ​​റി​​ന്‍റെ വ​​സ​​തി​​യി​​ൽ എ​​ൻ​​സി​​പി നേ​​താ​​ക്ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ശ​​ര​​ത് പ​​വാ​​റി​​ന്‍റെ മ​​ക​​ളും എം​​പി​​യു​​മാ​​യ സു​​പ്രി​​യ സു​​ലേ, മ​​രു​​മ​​ക​​ൻ അ​​ജി​​ത് പ​​വാ​​ർ, ന​​വാ​​ബ് മാ​​ലി​​ക് എ​​ന്നീ നേ​​താ​​ക്ക​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു. യോ​​ഗം ഇ​​ന്ന​​ലെ രാ​​ത്രി വൈ​​കി​​യും തു​​ട​​ർ​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.