കോൽക്കത്തയിൽ കെട്ടിടത്തിൽനിന്നു നോട്ടുമഴ
Friday, November 22, 2019 1:46 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി/​​​​​​കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത​​​​​​യി​​​​​ലെ ബെ​​​​​ന്‍റി​​​​​ക്സ് സ്ട്രീ​​​​​റ്റി​​​​​ൽ കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു നോ​​​​​​ട്ടു​​​​​​മ​​​​​​ഴ. എ​​​​​ക്സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഹോ​​​​​ക് മെ​​​​​ർ​​​​​ക്ക​​​​​ന്‍റൈ​​​​​ൽ പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു നോ​​​​​ട്ടു​​​​​കെ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​റ​​​​​ന്ന​​​​​ത്. ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് ഓ​​​​​​ഫ് റ​​​​​​വ​​​​​​ന്യു ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ന്‍റെ റെ​​​​​​യ്ഡി​​​​​​നി​​​​​​ടെ​​​​​​യാ​​​​​ണു സം​​​​​​ഭ​​​​​​വം.

കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​റാം നി​​​​​​ല​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു പ​​​​​​റ​​​​​​ന്നു​​​​​​വ​​​​​​ന്ന ര​​​​​​ണ്ടാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​ഞ്ഞൂ​​​​​​റി​​​​​​ന്‍റെ​​​​​​യും നൂ​​​​​​റി​​​​​​ന്‍റെ​​​​​​യും നോ​​​​​​ട്ടു​​​​​​കെ​​​​​​ട്ടു​​​​​​ക​​​​​​ൾ ഓ​​​​​ടി​​​​​ക്കൂ​​​​​ടി​​​​​യ​​​​​വ​​​​​ർ കൈ​​​​​ക്ക​​​​​ലാ​​​​​ക്കി. ഓ​​​​​ഫീ​​​​​സ് മു​​​​​റി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ചൂ​​​​​​ലു​​​​​​കൊ​​​​​​ണ്ട് തൂ​​​​​​ത്തു​​​​​​വാ​​​​​​രി​​​​​​യ​​​​​പ്പോ​​​​​ൾ താ​​​​​ഴേ​​​​​ക്കു പ​​​​​തി​​​​​ച്ച​​​​​വ​​​​​യാ​​​​​ണി​​​​​വ. 3.74 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ ക​​​​​​ള്ള​​​​​​നോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണ് ഡി​​​​​​ആ​​​​​​ർ​​​​​​ഇ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ ഇ​​​​​​ന്ന​​​​​​ലെ റെ​​​​​യ്ഡി​​​​​ൽ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത​​​​​​ത്. നോ​​​​​​ട്ടു​​​​​​കെ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​​റ​​​​​​ന്നു​​​​​​വീ​​​​​​ഴു​​​​​​ന്ന​​തു മൊ​​​​​​ബൈ​​​​​​ൽ​​​​​​ഫോ​​​​​​ണി​​​​​​ൽ പ​​​​​​ക​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.