ഒരു രാജ്യം, ഒരു റേഷൻ കാർഡ്; ജൂണ്‍ ഒന്നു മുതൽ
ഒരു രാജ്യം,  ഒരു റേഷൻ കാർഡ്; ജൂണ്‍ ഒന്നു മുതൽ
Wednesday, December 4, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ജ്യം, ഒ​രു റേ​ഷ​ൻ കാ​ർ​ഡ് പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ൾ​പ്പെ ടെ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​ണെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യ മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ൻ പ​റ​ഞ്ഞു.

പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം അ​നു​സ​രി​ച്ച് ന്യാ​യ​വി​ല ഷോ​പ്പു​ക​ളി​ൽനി​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ത​ങ്ങ​ളു​ടെ റേ​ഷ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ ഏ​തു റേ​ഷ​ൻക​ട​യി​ൽ നി​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ വാ​ങ്ങാം. ഇ​ല​ക്‌ട്രോണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ ഉ​പ​ക​ര​ണ​വു​മാ​യി ആ​ധാ​ർ, ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച ശേ​ഷം പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.


തൊ​ഴി​ൽ തേ​ടി അ​യ​ൽ നാ​ടു​ക​ളി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​ടി​യേ​റി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ടി​സ്ഥാ​ന മാ​തൃ​ക​യ്ക്ക് അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​തി​നാ​യി​ ഒ​രു രാ​ജ്യം ഒ​രു നി​ല​വാ​രം (വ​ണ്‍ നേ​ഷ​ൻ, വ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ്) പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.