ഹവാല പണമിടപാടെന്ന് ആരോപണം: കോൺഗ്രസിനു നോട്ടീസ്
ഹവാല പണമിടപാടെന്ന് ആരോപണം: കോൺഗ്രസിനു നോട്ടീസ്
Wednesday, December 4, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​വാ​ല പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ ക​ന്പ​നി​യി​ൽ​നി​ന്ന് 170 കോ​ടി രൂ​പ സം​ഭാ​വ​ന ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് വ​കു​പ്പ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കുന്ന​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ലെ മേ​ഘാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്ന സ്ഥാ​പ​നം കോ​ണ്‍ഗ്ര​സി​നു ഫ​ണ്ടു ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. കോ​ണ്‍ഗ്ര​സി​ന്‍റെ ചി​ല നേ​താ​ക്ക​ളും ആ​ന്ധ്ര​യി​ലെ ഒ​രു രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​യും അ​ന്വേ​ഷ​ണ‌പ​രി​ധി​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു​ട​നീ​ളം 42 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ മാ​സം ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​ൻ ക​ന്പ​നി​ക​ളും ഹ​വാ​ലാ ഇ​ട​പാ​ടു​കാ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് റെ​യ്ഡി​ൽ തെ​ളി​വു കി​ട്ടി​യെ​ന്നാ​ണ് കേ​ന്ദ്ര പ്ര​ത്യ​ക്ഷനി​കു​തി ബോ​ർ​ഡ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്. 3300 കോ​ടി രൂ​പ​യു​ടെ ഫ​ണ്ടാ​ണ് ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ കൈ​മാ​റി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് കോ​ണ്‍ഗ്ര​സി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.