റബർ കർഷകർക്കു വേണ്ടി ലോക്സഭയിൽ കൊടിക്കുന്നിൽ
റബർ കർഷകർക്കു വേണ്ടി ലോക്സഭയിൽ കൊടിക്കുന്നിൽ
Wednesday, December 4, 2019 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശീ​യ​രാ​യ റ​ബ​ർ ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നു​മാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ട്ട​ന​വ​ധി ബാ​ഹ്യ ഘ​ട​ക​ങ്ങ​ളാ​ണ് സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വി​ല നി​ർ​ണ​യി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്തൃ രാ​ജ്യ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ, കൃ​ത്രിമ റ​ബ​റി​ന്‍റെ​യും പെ​ട്രോ​ളി​ന്‍റെ​യും ആ​പേ​ക്ഷി​ക വി​ല, എ​ന്നി​ങ്ങ​നെ അ​ന​വ​ധി ഘ​ട​ക​ങ്ങ​ൾ സ്വാ​ധീ​നം ചെ​ലു​ത്തി​യാ​ണ് സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വി​ല നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, താ​രി​ഫ് നി​ശ്ച​യി​ക്കു​ന്ന​തി​ലൂ​ടെ സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വി​ല ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​ന്താ​രാഷ്‌‌ട്ര വി​പ​ണി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

ത​ദ്ദേ​ശീ​യ റ​ബ​റി​ന്‍റെ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​വാ​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ്രൈ ​റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​രു​പ​ത് ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 30 രൂ​പ പ്ര​തി കി​ലോ​ഗ്രാം എ​ന്ന​തി​ൽ നി​ന്ന് 25 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 30 രൂ​പ പ്ര​തി കി​ലോ​ഗ്രാം ഏ​താ​ണോ കു​റ​വ് അ​ത് പ്ര​യോ​ഗ​ത്തി​ൽ വ​രും എ​ന്ന നി​ബ​ന്ധ​ന​യി​ൽ പെ​ടു​ത്തും. 18 മാ​സ​ത്തി​ൽ നി​ന്ന് ആ​റു മാ​സ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത ഡ്രൈ ​റ​ബ​ർ അ​ഡ്വാ​ൻ​സ്ഡ് ലൈ​സ​ൻ​സിം​ഗ് പ​ദ്ധ​തി​പ്ര​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ചു​രു​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ, നാ​വ​ഷേ​വ (ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്രു പോ​ർ​ട്ട്) എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ൽ കൂ​ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്വാ​ഭാ​വി​ക റ​ബ​റി​ന് നി​യ​ന്ത്ര​ണ വ്യ​വ​സ്ഥ​ക​ൾ 20,01,2016 മു​ത​ൽ ന​ട​പ്പി​ലാ​ക്കി.


എ​ന്നാ​ൽ, ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്വാ​ഭാ​വി​ക റബർ വ​ക​ഭേ​ദ​ങ്ങ​ൾ ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യു​ടെ വി​ല നി​ർ​ണയ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യ​തി​നാ​ൽ തീ​രു​വ ഇ​പ്പോ​ൾ ഉ​ള്ള​തി​ൽ കൂ​ടു​ത​ൽ ആ​യി വ​ർ​ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ ലാ​റ്റെ​ക്സി​ന് ന​ൽ​കു​ന്ന ഇ​റ​ക്കു​മ​തി നി​കു​തി 70 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ 49 രൂ​പ പ്ര​തി കി​ലോ​ഗ്രാം ആ​ണ്. എ​ന്നാ​ൽ ലാ​റ്റെ​ക്സ് ഇ​റ​ക്കു​മ​തി റ​ബറി​ന്‍റെ കേ​വ​ലം 1.7 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.