വൈദഗ്ധ്യമില്ലാത്തവരെ ഒൗഷധമേഖല കൈകാര്യം ചെയ്യാൻ അനുവദിക്കരുതെന്ന്
Wednesday, December 4, 2019 11:59 PM IST
കെ. സുധാകരൻ

ഫാ​ർ​മ​സി കോ​ഴ്സ് ക​ഴി​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​ന് ഫാ​ർ​മ​സി​സ്റ്റു​ക​ൾ തൊ​ഴി​ലി​ല്ലാ​തെ മ​റ്റു മേ​ഖ​ല​ക​ൾ തേ​ടി പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും നി​ല​വി​ൽ ഫാ​ർ​മ​സി പ്രാ​ക്ടീ​സ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം രാ​ജ്യ​ത്ത് ഫാ​ർ​മ​സി​സ്റ്റു​ക​ൾ മാ​ത്ര​മേ ഒൗ​ഷ​ധ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പാ​ടു​ള്ളൂ എന്ന് കെ. സുധാകരൻ എംപി ചൂ​ണ്ടി​ക്കാ​ട്ടി.

ഡീ​ൻ കു​ര്യാ​ക്കോ​സ്

കേ​ര​ള​ത്തി​ന് പി​ജി നീ​റ്റ് പ​രീ​ക്ഷ​ക്ക് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ൽ. ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ​യും, തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ​യും ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ.​എം. ആ​രി​ഫ്

ക​ള​ർ​കോ​ട് മു​ത​ൽ കൊ​മ്മാ​ടി വ​രെ 6.3 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന​ആ​ല​പ്പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് എ.​എം.​ആ​രി​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

പു​ന​ലൂ​ർ, തെന്മല ക​ഴു​തു​രു​ട്ടി, ആ​ര്യ​ങ്കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ റെ​യി​ൽ​വേ ലൈ​നി​നു സ​മീ​പം ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് എ​ൻ​.കെ. പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


ര​മ്യ ഹ​രി​ദാ​സ്

മേ​യ്ക്ക് ഇ​ൻ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ​പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന് ഉ​ദ്പാ​ദ​ന ന​യം​രൂ​പീ​കി​ര​ച്ചി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. ര​മ്യാ ഹ​രി​ദാ​സ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖാ​മു​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.

ബെ​ന്നി ബ​ഹ​നാ​ൻ

ട്രെ​യി​നു​ക​ളി​ൽ വൈ ​ഫൈ അ​ധി​ഷ്ഠി​ത ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ​തും ചി​ല​വ് കു​റ​ഞ്ഞ​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ലോ​ക്സ​ഭ​യി​ൽ ബെ​ന്നി ബെ​ഹ​നാ​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ ചി​കി​ത്സാ ചെ​ല​വും ട്യൂ​ഷ​ൻ ഫീ​സും വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം ജ​ന​ജീ​വ​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ്ണ​മാ​ക്കു​മെ​ന്ന് പി​.കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പാർലമെന്‍റിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.